മുങ്ങിമരണങ്ങൾ ആവർത്തിക്കുന്നു; ജീവനാണ്, കരുതണം
text_fieldsതൊടുപുഴ: ജീവനെടുക്കുന്ന ചതിക്കുഴികൾ ഒരുപാടുണ്ട് ജില്ലയിലെ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും. മുട്ടത്തിന് സമീപം മ്രാലയിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥികളും മറയൂരിൽ ഒരു യുവാവും ശനിയാഴ്ച മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടങ്ങൾ.
മുങ്ങിമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ഇക്കാര്യത്തില്‍ ആവശ്യത്തിനു ബോധവത്കരണമോ മുന്‍ കരുതല്‍ നടപടിയോ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. വിദ്യാലയങ്ങള്‍ അടച്ചതോടെ വേനലവധിയുടെ ആഘോഷങ്ങളാണ് എങ്ങും.
ജില്ലയിലെ ജലാശയങ്ങളെക്കുറിച്ച് അറിവുള്ളവരും അറിവില്ലാത്തവരും ഒരു പോലെയാണ് അപകടത്തിൽപെടുന്നത്. പുഴകളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചുഴികളും കുഴികളുമാണ് ഇതിന് കാരണം. ഇതേക്കുറിച്ച് അറിയാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചാടുന്നത്.
2019 മുതല്‍ 2022 വരെ 122 മുങ്ങിമരണങ്ങള്‍ ജില്ലയില്‍ ഉണ്ടായതായാണ് അഗ്നിരക്ഷാ സേനയുടെ കണക്ക്. കഴിഞ്ഞ വര്‍ഷവും 24ഓളം പേരുടെ ജീവന് ജലാശയങ്ങളിലും പുഴകളിലുമായി പൊലിഞ്ഞു. അവധിക്കാലത്ത് അപകടത്തില്‍പ്പെടുന്നവരിലേറെയും കുട്ടികളാണ്.
നീന്തല്‍ അറിയാവുന്നവരും അല്ലാത്തവരും പുഴയും കുളങ്ങളും കാണുന്ന ആവേശത്തില്‍ വെള്ളത്തിലേക്കിറങ്ങുമ്പോള്‍ ഉണ്ടാവുന്ന അപകടങ്ങള്‍ ജില്ലയില്‍ തുടര്‍ക്കഥയാകുകയാണ്. കടുത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനാണ് പലരും പകല്‍ പുഴകളിലും മറ്റും കുളിക്കാനിറങ്ങുന്നത്.
ജലാശയങ്ങളുടെ മനോഹാരിതയും അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള പ്രേരണയാകുന്നു. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികള്‍ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊളിയിടുന്നത്. വെള്ളത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ അപകടത്തിൽപെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.