തെരഞ്ഞെടുപ്പ്: സി-വിജില്‍ ആപ്പില്‍ ലഭിച്ചത് 1689 പരാതി
text_fieldsതൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ ഫ്ലയിങ് സ്ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡും ചേര്‍ന്ന് പൊതുസ്ഥലങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപിച്ച 10,195 വസ്തുവകകള്‍ നീക്കി. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ രണ്ടുവരെയുള്ള കണക്കാണിത്. 7860 പോസ്റ്ററും1573 ബാനറും 758 കൊടിയും നീക്കിയവയിൽപെടുന്നു. ഇതില്‍ 1689 പരാതി സി-വിജില്‍ ആപ് മുഖേനയാണ് ലഭിച്ചത്.പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ ആപ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്തശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്കുന്നതെങ്കില് മൊബൈല്‍ നമ്പര്‍ നല്‍കണം. ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ.ടി.പിയും അടിസ്ഥാന വിവരങ്ങളും നല്കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കില് അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.