ആദ്യ പോളിങ് സംഘം പുറപ്പെട്ടത് ഇടമലക്കുടിക്ക്
text_fieldsതൊടുപുഴ: ജില്ലയിൽ നിന്നുള്ള ആദ്യ പോളിങ് സംഘം പുറപ്പെട്ടത് ഇടമലക്കുടിക്ക്. മൂന്നാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പോളിങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പു സാമഗ്രികൾ ആദ്യം വിതരണം ചെയ്തത്. തുടർന്ന് കേരളത്തിൽ ഏറ്റവും എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലത്തെ ബൂത്തുകളിലേക്കുള്ള സംഘത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പൊലീസ്, വയർലസ് ടീം, വനപാലകർ എന്നിവരും ഉണ്ട്.
സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 1844 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 10 വോട്ടര്‍മാരും ഇതിലുള്‍പ്പെടുന്നുണ്ട്.
ഇവരിൽ ഭൂരിഭാഗവും വീട്ടിൽ വോട്ട് ചെയ്ത് കഴിഞ്ഞു. ഇടമലക്കുടി ട്രൈബല്‍ സ്കൂള്‍, മുളകുത്തറക്കുടി കമ്യൂണിറ്റി ഹാള്‍ , പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്നു ബൂത്തുകളാണിവിടെയുള്ളത്. ഇടമലക്കുടിയില്‍ 516 പുരുഷൻമാരും 525 സ്ത്രീകളും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണുള്ളത്.
85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരാണുള്ളത്. മുളകുത്തറക്കുടിയില്‍ 261 പുരുഷൻമാരും 246 സ്ത്രീകളും ഉള്‍പ്പെടെ 507 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരുണ്ട്. പറപ്പയാര്‍ക്കുടിയില്‍ 156 പുരുഷ വോട്ടര്‍മാരും 140 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 296 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടു പേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.