റോഡ് നിർമാണം തടഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതൊടുപുഴ: റോഡ് നിർമാണം തടയുകയും നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇടുക്കി, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൈങ്ങോട്ടൂർ-മുള്ളരിങ്ങാട് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് മുള്ളരിങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. അജയ്ഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.എ. ഷമീർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
മുള്ളരിങ്ങാട് റേഞ്ചിൽപ്പെട്ട ചാത്തമറ്റം-മറ്റക്കണ്ടം പൊതുമരാമത്ത് റോഡിന്റെ നിർമാണമാണ് വനംവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് വിവാദമായത്. റോഡ് നിർമാണത്തിനിടെ തേക്ക് തോട്ടങ്ങളിൽ മൂന്നിടത്ത് അടിക്കാട് തെളിച്ച് മണ്ണ് നിരപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ജെ.സി.ബിയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡ്രൈവറുടെ മൊഴി എടുക്കുന്നതിനിടെ നാട്ടുകാർ സ്ഥലത്ത് സംഘടിച്ചെത്തിയതോടെ സംഘർഷാവസ്ഥയായി. മാത്യുകുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഡ്രൈവറെ ബലമായി മോചിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.