സർക്കാർ നീക്കത്തിന് തിരിച്ചടി: ഏകാരോഗ്യ പദ്ധതി; പരിശീലകർ ധാരാളം, പരിശീലനം നേടാൻ ആളില്ല
text_fieldsതൊടുപുഴ: ഏകാരോഗ്യ പദ്ധതിയിൽ പരിശീലനം നേടാൻ ആളില്ല. പരസ്പരം പഴിചാരി ജില്ല മെന്റർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും. ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും നടന്നുവരുന്ന കമ്യൂണിറ്റി മെന്റർമാരുടെ പരിശീലന പരിപാടിയിലാണ് പരിശീലകര്‍ ധാരാളം ഉണ്ടായിട്ടും ആളുകൾ എത്താത്തത്.
ഓരോ വാര്‍ഡില്‍നിന്നും ഏഴ് വീതം പേരെയാണ് കമ്യൂണിറ്റി മെന്റര്‍മാരായി പരിശീലിപ്പിക്കേണ്ടത്. ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരെയാണ് ജില്ല മെന്റർമാരായി നിയമിച്ചിട്ടുള്ളത്. ഇവരുടെ മുന്‍പരിചയവും ജനപ്രതിനിധികളുമായുള്ള ബന്ധവും ഉപയോഗപ്പെടുത്തി പദ്ധതി വിജകരമായി നടപ്പാക്കമെന്നായിരുന്നു വിലയിരുത്തൽ.
വാർഡുതലത്തില്‍ കമ്യൂണിറ്റി മെന്റർമാരെ കണ്ടെത്താനും ഇവരെ പരിശീലനത്തിന് എത്തിക്കാനും ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ ഏകാരോഗ്യ പദ്ധതി താഴേ തട്ടിൽ വിജയകരമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇതോടെ സർവീസില്‍നിന്ന് വിരമിച്ചവരെ നിയമിച്ചത് ഫലം കാണുന്നില്ലെന്ന വിലയിരുത്തലും ഉണ്ട്.
അതെസമയം, ആരോഗ്യവകുപ്പിലെ നിലവിലെ പരിചയസമ്പന്നരായ ജീവനക്കരെ സഹായിക്കാന്‍ ആരോഗ്യ കേരളം പദ്ധതിയുടെ കീഴില്‍ താൽക്കാലിക ജീവനക്കാരെ നിയമിച്ച രീതിയില്‍ തൊഴില്‍രഹിതരെ ഇതിലും നിയമിച്ചിരുന്നെങ്കില്‍ പദ്ധതി കൂടുതല്‍ വിജയകരമായി നടത്താമെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥ ര്പങ്കുവെക്കുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ ആവശ്യത്തിന് ആളുകൾ എത്താത്തതിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും മെന്റര്‍മാര്‍ കുറ്റപ്പെടുത്തിയത് വിവാദമായിട്ടുണ്ട്.
പരിശിലനത്തിന് ആളുകൾ എത്തത്തത് ആരോഗ്യവകു പ്പിലെ ഫീല്‍ഡ് ജീവനക്കാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും കഴിവുകേടാണെന്ന തരത്തിൽ പരാമര്‍ശം നടത്തിയതിൽ ഡോക്ടർമാർ ഉൾപ്പടെ ജീവനക്കാരും പഞ്ചാത്തംഗങ്ങളും പ്രതിക്ഷേധത്തിലാണ്.
പരി ശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം മാത്രം നൽകുമ്പോൾ പരിശീലകർക്ക് ഭക്ഷണവും വലിയ തുക ക്ലാസ് എടുക്കുന്നതിനും നൽകുന്നുണ്ട്.
തൊഴിൽ നഷ്ടപ്പെടുത്തി പരിശീലനത്തിന് എത്തുന്നവർക്ക് ഒരു സമ്പത്തിക അനുകൂല്യവും കിട്ടാത്തതാണ് പരിശീലനത്തിന് ആളെ കിട്ടാത്തതിന് കാരണം എന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരും ജന പ്രതിനിധികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.