പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി
text_fieldsതൊടുപുഴ: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി നൽകാൻ തീരുമാനം. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നടന്ന യോഗത്തിലാണ് തിരുമാനം. കമ്പനികൾ അംഗീകരിച്ച പ്രകാരം അഞ്ച് കോടിയോളം രൂപയാണ് ഇപ്പോൾ നൽകുന്നത്. പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം.ജെ പ്ലാന്റേഷൻ, മ്ലാമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്കാണ് ഗ്രാറ്റ്വിറ്റി നൽകാൻ തീരുമാനമായത്.
അതേസമയം, സുപ്രീംകോടതി നിയമിച്ച ഏകാംഗ കമീഷൻ കണ്ടെത്തിയ ഗ്രാറ്റ്വിറ്റി കുടിശ്ശിക തോട്ടം മാനേജ്മെന്റുകൾ നൽകിയ കണക്കിനേക്കാൾ കൂടുതലാണ്. കമീഷൻ സമർപ്പിച്ച കണക്കാണ് ശരിയെന്ന് കണ്ടെത്തിയാൽ ബാക്കിയുള്ള തുക കോടതി നിശ്ചയിക്കുന്ന പലിശ സഹിതം ഉടമകൾ നൽകണം.
ഇന്റർനാഷനൽ യൂനിയൻ ഓഫ് ഫുഡ് അഗ്രികൾചറൽ ആൻഡ് അതേഴ്സ് എന്ന സംഘടന നൽകിയ ഹരജിയെ തുടർന്നാണ് പ്രശ്നത്തിൽ സുപ്രീംകോടതി ഇടപെട്ടതും കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ ഏകാംഗ കമീഷനായി നിയോഗിച്ചതും. തോട്ടം തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി കുടിശ്ശിക ആറ് മാസത്തിനകം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.