Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2023 11:11 AM IST Updated On
date_range 26 July 2023 11:11 AM ISTശക്തമായ മഴ: കലയന്താനിയിൽ വീട് ഭാഗികമായി തകർന്നു
text_fieldsbookmark_border
തൊടുപുഴ: ശക്തമായ മഴയെത്തുടർന്ന് വീടിനു നാശം. കലയന്താനി 30 ഏക്കർ ആര്യൻപുളിയിൽ റോസമ്മ ദേവസ്യയുടെ വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ വീടിന്റെ പിൻഭാഗം ഇടിയുകയായിരുന്നു. ബാക്കിഭാഗവും അപകടാവസ്ഥയിലാണ്. റോസമ്മയും മകളും രണ്ടു കൊച്ചുമക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
അപകടസമയത്ത് റോസമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മഴ ഇനിയും ശക്തമായാൽ ബാക്കി ഭാഗം കൂടി ഇടിയുമോ എന്ന ഭയപ്പാടിലാണ് വീട്ടുകാർ. അഞ്ച് സെന്റ് സ്ഥലവും ഈ വീടും മാത്രമാണ് റോസമ്മക്ക് സ്വന്തമായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story