Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപദവി ഉയർന്ന്​ ഇടുക്കി...

പദവി ഉയർന്ന്​ ഇടുക്കി ജില്ല ആശുപത്രിയായി; ജീവനക്കാരുടെ അഭാവം വെല്ലുവിളി

text_fields
bookmark_border
പദവി ഉയർന്ന്​ ഇടുക്കി ജില്ല ആശുപത്രിയായി; ജീവനക്കാരുടെ അഭാവം വെല്ലുവിളി
cancel
camera_alt

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി 

തൊ​ടു​പു​ഴ: ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന്​ രോ​ഗി​ക​ൾ എ​ത്തു​ന്ന തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. 2015ൽ​ ​തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജി​ല്ല ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​ത​നു​സ​രി​ച്ചു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ൺ ഇ​നി​യും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടി​യ​ന്ത​ര വി​ഭാ​ഗ​ത്തി​ൽ നാ​ല്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. എ​ട്ടു ഡോ​ക്ട​ർ​മാ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലേ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കൂ​വെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

അ​സി. സ​ർ​ജ​ന്റെ ത​സ്തി​ക​യും സൃ​ഷ്ടി​ച്ചി​ട്ടി​ല്ല. ഡ​യാ​ലി​സി​സ് യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നെ​ഫ്രോ​ള​ജി​സ്റ്റി​ന്റെ സേ​വ​നം ല​ഭ്യ​മ​ല്ല. ന്യൂ​റോ​ള​ജി​സ്റ്റ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ എ​ന്നി​ങ്ങ​നെ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ച്ചി​ട്ടി​ല്ല.

സ്റ്റാ​ഫ് ന​ഴ്സ്, ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ്, ക്ലീ​നി​ങ് സ്റ്റാ​ഫ്, ഫാ​ർ​മ​സി​സ്റ്റ്, ലാ​ബ്-​എ​ക്സ്റേ ടെ​ക്നീ​ഷ​ൻ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ്ര​ശ്ന​മാ​യി തു​ട​രു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം​മൂ​ലം എ​ക്സ്റേ യൂ​നി​റ്റ്, ഫാ​ർ​മ​സി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം രാ​ത്രി എ​ട്ടു വ​രെ​യാ​ക്കി ചു​രു​ക്കേ​ണ്ടി വ​ന്നു. ഇ​തു രോ​ഗി​ക​ളെ ഏ​റെ വ​ല​ക്കു​ക​യാ​ണ്. എ​ൻ.​എ​ച്ച്.​എം, എ​ച്ച്.​എം.​സി വ​ഴി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ ത​ട​സ്സ​മി​ല്ലാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ആ​വ​ശ്യ​ങ്ങ​ൾ ഒ​രു​പാ​ടു​ണ്ട്​; അ​ധി​കൃ​ത​ർ ക​നി​യ​ണം

​ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​ടെ അ​നു​മ​തി കി​ട്ടി​യി​ട്ടി​ല്ല. എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലെ ര​ണ്ടു നി​ല​ക​ൾ ഇ​തു​മൂ​ലം ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തി​നു മു​ന്നി​ലു​ള്ള പ​ഴ​യ ഒ.​പി കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ കെ​ട്ടി​ട​ത്തി​ന് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​ടെ അ​നു​മ​തി ല​ഭി​ക്കൂ. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ര​ണ്ട് ലി​ഫ്റ്റ് വേ​ണ്ടി​ട​ത്ത് ഒ​രെ​ണ്ണം മാ​ത്ര​മാ​ണു​ള്ള​ത്. റാ​മ്പ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. സി.​ടി സ്കാ​ൻ, മാ​മോ​ഗ്രാം എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ​ക്കു മെ​ഷീ​ൻ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ജി​ല്ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​ണ് തൊ​ടു​പു​ഴ. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന ട്രോ​മാ​കെ​യ​ർ സം​വി​ധാ​നം എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. ദി​വ​സ​വും ആ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ൾ എ​ത്തു​ന്ന ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki district hospitalLack of staff
News Summary - Idukki district hospital; Lack of staff is a challenge
Next Story