ഇടുക്കിയിലെ പഴുത്തചക്ക ഇനി യു.കെയിൽ മധുരം വിളമ്പും
text_fieldsതൊടുപുഴ: അഗ്രിക്കൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് ഡെവലപ്മെന്‍റ് അതോറിറ്റിയും (എ.പി.ഇ.ഡി.എ) സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഇടുക്കിയിൽനിന്ന് യു.കെയിലേക്ക് ചക്കപ്പഴം കയറ്റുമതി ചെയ്യുന്നു.
കേരളത്തിെൻറ തനതുപഴമായ ചക്ക ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് എത്തിക്കുകയെന്ന ശ്രമത്തിെൻറ ആദ്യഘട്ടമായാണ് എ.പി.ഇ.ഡി.എ രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും അണുമുകതമായ അന്തരീക്ഷത്തിൽ വൃത്തിയായി തൊലികളഞ്ഞ ചക്ക ചുളകളാക്കി ഇറക്കുമതി രാജ്യത്തിെൻറ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വായുകടക്കാത്ത പാക്കറ്റുകളാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. ചക്കലഭ്യത ഉറപ്പാക്കുന്നത് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനാണ്.
14 ദിവസം കേടുകൂടാതിരിക്കും. ഉഷ്ണമേഖല പഴമായ ചക്കയിൽ അന്നജം, പ്രോട്ടീനുകൾ, ധാതുലവണങ്ങൾ, വൈറ്റമിനുകൾ, ഫൈറ്റോ കെമിക്കലുകൾ എന്നിവ സമൃദ്ധമായി ഉണ്ട്. ചക്കച്ചുളയും കുരുവും, ജ്യൂസ്, ജാം, ജെല്ലി, ഐസ്ക്രീം എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.