Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമഴ കനക്കുന്നു;...

മഴ കനക്കുന്നു; ഇടുക്കിയിൽ ലഭിച്ചത്​ 112.2 മി.മി

text_fields
bookmark_border
rain
cancel

തൊ​ടു​പു​ഴ: ചൂ​ടി​ന്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ ജി​ല്ല​യി​ൽ മ​ഴ ക​ന​ത്തു. തൊ​ടു​പു​ഴ​യി​ല​ട​ക്കം ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​യി​ൽ നാ​ലു ദി​വ​സ​മാ​യി ശ​ക്​​ത​മാ​യ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.

മ​​ഴ​ക്കൊ​പ്പ​മു​ള്ള മി​ന്ന​ലും കാ​റ്റും പ​ല മേ​ഖ​ല​ക​ളി​ലും ഇ​തി​നോ​ട​കം നാ​ശം വി​ത​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടെ ലോ ​റേ​ഞ്ച്​ മേ​ഖ​ല​ക​ളി​ലും പീ​രു​മേ​ട്, ക​ട്ട​പ്പ​ന, കു​മ​ളി, മൂ​ന്നാ​ർ തു​ട​ങ്ങി ഹൈ​റേ​ഞ്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടു ദി​വ​സ​മാ​യി മ​ഴ ല​ഭി​ച്ചു.

കാ​റ്റ്​ മൂ​ലം വീ​ടു​ക​ൾ​ക്കും മ​റ്റും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ്​ വീ​ണും ലൈ​നു​ക​ൾ പൊ​ട്ടി​യും പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടു​ന്നു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ ജി​ല്ല​യി​ൽ 18 വ​രെ യെ​ല്ലോ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട ശ​ക്​​ത​മാ​യ മ​ഴ​​ക്കു​ള്ള സാ​ധ്യ​ത​യാ​ണ്​ പ്ര​വ​ചി​ച്ച​ത്. മി​ന്ന​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 300.6 മി.​മീ​റ്റ​ർ മ​ഴ പ്ര​തീ​ക്ഷി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത്​ 112.2 മി.​മി മ​ഴ​യാ​ണ്. വേ​ന​ൽ മ​ഴ​യി​ൽ നി​ല​വി​ൽ 63 ശ​ത​മാ​നം കു​റ​വാ​ണ്​ ജി​ല്ല നേ​രി​ടു​ന്ന​ത്.

അ​തേ സ​മ​യം ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ചൂ​ടി​ന്​ ശ​മ​നം വ​ന്നി​ട്ടു​ണ്ട്. വേ​ന​ൽ ജി​ല്ല​യി​ലെ ഏ​ലം കൃ​ഷി​യെ പി​ന്നോ​ട്ട​ടി​ച്ചി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷം ന​ന്നാ​യി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഏ​ല​ത്തി​ന്​ ഇ​നി ഗു​ണം ഉ​ണ്ടാ​കൂ​വെ​ന്ന്​​ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainIdukki
News Summary - Idukki received 112.2 mm rain
Next Story