കോടതിയിൽ ആൾമാറാട്ടം: പ്രതികൾക്ക് തടവും പിഴയും
text_fieldsമുട്ടം എന്‍ജിനീയറിങ് കോളജില്‍ 2016ല്‍ നടന്ന എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സംഭവത്തിെൻറ തുടക്കം. എസ്.എഫ്.ഐ പ്രവര്‍ത്തകരായ കോട്ടയം തൃപ്പാക്കല്‍ അഭിജിത് കുമാര്‍, കല്ലൂര്‍ക്കാട് താന്നിക്കാപ്പാറയില്‍ ടി.എസ്. വിഷ്ണു, കോഴിക്കോട് മുഹ്സിന മന്‍സിലില്‍ മുനീഷ്, മുട്ടം വടശ്ശേരിയില്‍ ആല്ബിന് ജോസ് എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികളായിരുന്നു. കോടതി സമന്‍സ് അയച്ചെങ്കിലും ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെ വാറൻറായി. ഇതിനിടെ മൂന്നാംപ്രതി മുനീഷ് ജോലിക്കായി വിദേശത്തുപോയി.
ശേഷം നാലുപ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ഇതില്‍ മൂന്നാംപ്രതിയും വിദേശത്തുള്ളതുമായ മുനീഷിന് പകരം നിഖിലാണ് കോടതിയില്‍ ഹാജരായത്. ഇയാള്‍ മുനീഷിെൻറ തിരിച്ചറിയല്‍ കാര്‍ഡും കരുതിയിരുന്നു. ഈ സംഭവമാണ് രണ്ടാമത്തെ കേസിന് കാരണമായത്. ഇതേസമയം കോടതിയില്‍ ഹാജരായിരുന്ന മുട്ടം പൊലീസും ആള്‍മാറാട്ടം അറിഞ്ഞില്ല. പിന്നീട് ഇക്കാര്യം മനസ്സിലാക്കിയ കോടതി അടിയന്തരമായി നാല് പ്രതികളെയും ജാമ്യംനിന്ന മുട്ടം പുത്തന്‍പുരക്കല്‍ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കല്‍ ഫ്രാന്‍സിസ് എന്നിവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. ആൾമാറാട്ടം നടത്തിയ കേസിൽ മുനീഷ് പ്രതിയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.