കടലാസ് പേനയിൽ ജീവിതസ്വപ്നങ്ങൾ നെയ്ത് ജലീൽ
text_fields21 വർഷമായി അരക്ക് കിഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടിട്ട്. ഇതിനിടയിൽ തന്നെപ്പോലെയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ജോലി ജലീൽ അന്വേഷിച്ചു തുടങ്ങി. ഇതിനായി യുട്യൂബിൽ പരതി വിഡിയോകൾ പലതുകണ്ടു. അതിൽനിന്നാണ് പേപ്പർ പേന നിർമാണം പഠിച്ചത്. ഇപ്പോൾ ദിവസവും മുപ്പതുമുതൽ 50 പേന വരെ ഉണ്ടാക്കും. ഒരെണ്ണത്തിെൻറ വില മാർക്കറ്റിൽ ഏഴുരൂപയാണ്. ജലീലിന് കിട്ടുക അഞ്ചുരൂപ. തെൻറ പക്കൽനിന്ന് പേന വാങ്ങുന്നവക്ക് പേനയിൽതന്നെ ഒളിപ്പിച്ചുെവച്ചിരിക്കുന്ന പച്ചക്കറിവിത്തും സമ്മാനമായി നൽകും. ചീര, വഴുതന, തക്കാളി, പേര തുടങ്ങിയ പച്ചക്കറി വിത്തുകളാണ് കൂടുതലായും പേനയിൽ ഉണ്ടായിരിക്കുക. സ്കൂളുകളിൽനിന്നും മറ്റും ആവശ്യക്കാർ എത്തിയാൽ പേന നിർമാണം വിപുലീകരിച്ച് അൽപം മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാമെന്നും ജലീൽ പറയുന്നു. ശുശ്രൂഷയും സഹായവുമായി ഭാര്യ സജിനയും മകൻ അബിലും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.