കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്താൻ ആസൂത്രിത ശ്രമം –പണ്ഡിത സംഗമം
text_fieldsതൊടുപുഴ: ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന 'ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിെൻറ ഭാഗമായി തൊടുപുഴയിൽ പണ്ഡിതസംഗമം നടന്നു. കുമ്പംകല്ലിൽ സംഘടിപ്പിച്ച സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സാമ്രാജ്യത്വത്തിെൻറ ആഗോള അജണ്ടയായ ഇസ്ലാം വെറുപ്പ് കേരളത്തിൽ ശക്തിപ്പെടുത്താൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവനാസ്തികരും ലിബറലിസ്റ്റുകളും ഫാഷിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഈ വിഷയത്തിൽ കൈകോർക്കുന്നു. ഇസ്ലാമിെൻറ ആദരണീയ ചിഹ്നങ്ങെള തീവ്രവാദവുമായി കൂട്ടിക്കെട്ടിയാണ് ഇവർ രംഗം കൊഴുപ്പിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്വി അധ്യക്ഷത വഹിച്ചു. ജംയ്യതുൽഉലമ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ മൗലവി, കെ.എം.എ. ഷുക്കൂർ, കാഞ്ഞാർ അബ്ദുൽറസാഖ് മൗലവി, അബ്ദുൽകരീം മൗലവി റഷാദി, ജാമിയ ഇബ്നുമസ്ഊദ് പ്രിൻസിപ്പൽ ശരീഫ് മൗലവി, ഇല്യാസ് മൗലവി, മുഹമ്മദ് കബീർ മൗലവി, അബ്ബാസ് മൗലവി ചിലവ്, ഹാഫിസ് ഇബ്രാഹീം മൗലവി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.