കിടിലൻ ലുക്കുമായി കുടുംബശ്രീ പ്രീമിയം കഫെ വരുന്നു
text_fieldsതൊടുപുഴ: കെട്ടിലും മട്ടിലും കിടിലൻ ലുക്കുമായി കുടുംബശ്രീയുടെ പ്രീമിയം കഫെ വരുന്നു. യാത്രികർക്ക് സൗകര്യപ്രദമായ വിധം ഏതെങ്കിലും പ്രധാന പാതയിൽ കഫെ തുടങ്ങാനാണ് പരിപാടി. സ്ഥലം കണ്ടെത്തുന്നത് ഉൾപ്പെടെ നടപടിക്രമങ്ങളുമായി ജില്ല കുടുംബശ്രീ മിഷൻ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മാർച്ചിനകം എല്ലാ ജില്ലയിലും ഒരു പ്രീമിയം കഫെ വീതമെങ്കിലും തുടങ്ങാനാണ് നിർദേശം.
കഫെ തുടങ്ങാൻ കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഹോട്ടൽ മാനേജ്മെന്റിൽ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്കാകും നടത്തിപ്പുചുമതല. കഫെയിലെ ജീവനക്കാർക്കായി കുടുംബശ്രീ പരിശീലനവും നൽകും.
50-100 സീറ്റുള്ള എ.സി മുറികൾ
50-100 സീറ്റുള്ള എ.സി മുറികളാണ് കഫെയിൽ ഉണ്ടാകുക. വിസിറ്റേഴ്സ് ലോഞ്ച്, കൗണ്ടർ, പാർക്കിങ് സൗകര്യം, നാപ്കിൻ മെഷിനുകൾ, നാപ്കിൻ നശിപ്പിക്കാൻ സൗകര്യം തുടങ്ങിയവയും ഉണ്ടാകും. ദിവസവും കുറഞ്ഞത് 50,000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഒരു കഫെ തുടങ്ങാൻ 40 മുതൽ 50 ലക്ഷം രൂപ വരെയാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്. 20 ലക്ഷം രൂപവരെ കുടുംബശ്രീ ധനസഹായം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.