ഭൂപ്രശ്നം: വില്ലേജ് ഓഫിസുകളിലേക്ക് കോൺഗ്രസ് മാർച്ച്
text_fieldsതൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, ജനവാസമേഖലകളും കൃഷിഭൂമിയും കരുതൽ മേഖലയുടെ പരിധിയിൽനിന്ന് ഒഴിവാക്കുക, വ്യാപാരസ്ഥാപനങ്ങൾക്കും 10 ചെയിൻ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നൽകുക, ജില്ലയിലെ ഭൂ പതിവ് ഓഫിസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ വില്ലേജ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ഇടുക്കി വില്ലേജ് ഓഫിസിന് മുന്നിൽ ജില്ലതല ഉദ്ഘാടനം ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു നിർവഹിച്ചു. പി.ഡി.ജോസഫ് അധ്യക്ഷത വഹിച്ചു. എം.ഡി. അർജുനൻ, റോയി കൊച്ചുപുര, ജോയി വർഗീസ്, ശശികല രാജു, തങ്കച്ചൻ പനയമ്പാല തുടങ്ങിയവർ സംസാരിച്ചു. ഇരട്ടയാർ വില്ലേജ് ഓഫിസിന് മുന്നിലെ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് തച്ചാപറമ്പിൽ അധ്യക്ഷത വഹിച്ചു. റെജി ഇലുപ്പുലിക്കാട്ട്, ജോസ്കുട്ടി അരീപറമ്പിൽ, അജയ് കളത്തിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
തൊടുപുഴ: തൊടുപുഴ വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു. ഷിബിലി സാഹിബ്, ടി.ജെ. പീറ്റർ, ടി.എൽ. അക്ബർ, പി.ആർ. രാജേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
കുമളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. റഹീം അധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടം: കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി മുണ്ടിയെരുമയിലും നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി നെടുങ്കണ്ടത്തും വില്ലേജ് ഓഫിസുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തി. മുണ്ടിയെരുമയില്‍ കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പാറത്തോട്, കല്ക്കൂന്തല് വില്ലേജ് ഓഫിസുകള്‍ക്ക് മുന്നില്‍ നടന്ന ധർണ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എന്‍. തങ്കപ്പന് അധ്യക്ഷത വഹിച്ചു.
മുട്ടം: മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി വണ്ടനാനി അധ്യക്ഷത വഹിച്ചു.
മറയൂർ: വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാർ ഉദ്ഘാടനം ചെയ്തു. കാന്തല്ലൂർ വില്ലേജ് ഓഫിസിനു മുന്നിൽ നടന്ന ധർണ മണ്ഡലം പ്രസിഡന്റ് വി.ജി. പാപ്പച്ചന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാർ ഉദ്ഘാടനം ചെയ്തു.
വണ്ടിപ്പെരിയാർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പെരിയാർ വില്ലേജ് ഓഫിസ് പടിക്കൽ മാർച്ചും ധർണയും നടത്തി. വാളാർഡി മണ്ഡലം പ്രസിഡന്റ് പി.ടി. വർഗീസിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ആർ. ഗണേശൻ ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുൽ റഷീദ്, കബീർ താന്നിമൂട്ടിൽ, സെബാസ്റ്റ്യൻ പത്യാല തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.