പി.ടിയുടെ സ്മരണക്ക് തൊടുപുഴയിൽ ലൈബ്രറിയും ഗവേഷണ കേന്ദ്രവും
text_fieldsതൊടുപുഴ: അന്തരിച്ച നേതാവ് പി.ടി. തോമസിെൻറ ഓർമ നില നിർത്തുന്നതിന് തൊടുപുഴയിൽ അത്യാധുനിക ലൈബ്രററിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
ഗ്രന്ഥശാല പ്രസ്ഥാനത്തിനായി കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിെൻറ വേറിട്ട കാഴ്ചപ്പാടുകളും ജീവിത ശൈലിയുമാണ് ആയിരക്കണക്കിന് അനുയായികളെ സൃഷ്ടിച്ചത്. അക്ഷരങ്ങളെ സ്നേഹിക്കുകയും അതിനായി പ്രചോദനമാവുകയും ചെയ്ത അദ്ദേഹത്തിനുള്ള നല്ല സ്മാരകം വായനശാല തന്നെയാണ്.
അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച തൊടുപുഴ തന്നെയാണ് അതിനേറ്റവും ഉചിതമായ സ്ഥലമെന്നും എം.പി. പറഞ്ഞു.
പി.ടി നിലപാടുകളുടെ നേതാവ് –അനുശോചന സമ്മേളനം
തൊടുപുഴ: പി.ടി തോമസിെൻറ നിര്യാണത്തിൽ തൊടുപുഴയിൽ അനുശോചന സമ്മേളനം ചേർന്നു. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമായിരുന്നു പി.ടി. തോമസെന്ന് യോഗം അനുസ്മരിച്ചു.
തൊടുപുഴ ഗാന്ധി സ്ക്വയറിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു അധ്യക്ഷതവഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഫാ. ജോസഫ് കുന്നത്ത്, മുൻ എം.എൽ.എ ജോസ് കുറ്റിയാനി, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, എം. എസ്. മുഹമ്മദ്, പി.പി. സാനു, സി.കെ. വിദ്യാസാഗർ, നൗഫൽ കൗസരി, കെ.ഐ. ആൻറണി, സുരേഷ് ബാബു, കെ.എസ്. സിറിയക് സി.കെ. ശിവദാസ്, മാർട്ടിൻ മാണി, മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, പ്രഫ. വിൻസൻറ് മാളിയേക്കൽ, എൻ. വിനോദ്കുമാർ, എൻ.എസ്.എസ് താലൂക്ക് യൂനിയൻ കമ്മിറ്റി അംഗം എസ്. ശ്രീനിവാസൻ കോൺഗ്രസ് നേതാക്കളായ ഇബ്രാഹീംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, റോയ് കെ.പൗലോസ്, ജോയ് തോമസ്, മുൻ എം.എൽ.എ സുലൈമാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അനുസ്മരണ പ്രമേയം ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ അവതരിപ്പിച്ചു.
പി.ടി. തോമസ് കാലം നൽകിയ കർമയോഗി –മന്ത്രി റോഷി
ചെറുതോണി: കാലം നൽകിയ കർമയോഗിയാണ് പി.ടി. തോമസെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ചെറുതോണിയിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഇടുക്കിയിൽ ആദ്യം സ്ഥാനാർഥിയായി എത്തുമ്പോൾ പി.ടി നൽകിയ അത്മവിശ്വാസവും പിന്തുണയും മറക്കാനാകാത്തതാെണന്നും അദ്ദേഹം അനുസ്മരിച്ചു.
കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡൻറ് റോയി കൊച്ചുപുര അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ് ജോർജ് പോൾ, പി. രാജൻ, പി.സി. രവീന്ദ്രനാഥ്, എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ, സിജി ചാക്കോ, സുരേഷ് മീനത്തേരിൽ, സജി തടത്തിൽ, ജോസ് കുഴിക്കണ്ടം, സാജൻ കുന്നേൽ, കെ.ബി. സെൽവം, പി.കെ. ജയൻ, അനിൽ ആനിക്കനാട്ട്, വർഗീസ് വെട്ടിയാങ്കൽ, ജോയി വർഗീസ്, ആൻസി തോമസ്, പി.ഡി. ജോസഫ്, ഷിജോ തടത്തിൽ, സി.പി. സലീം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.