ഇടുക്കിയിൽ ഫ്ലക്സ് പ്രിന്റിങ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; ഒരുലക്ഷത്തിന് മുകളിൽ പിഴ
text_fieldsതൊടുപുഴ: നഗരസഭ പരിധിയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റർസ് (ബി.ഡിബ്ല്യു.ജി) വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഫ്ലക്സ് പ്രിന്റ് ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലും മിന്നൽ പരിശോധന.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡും തൊടുപുഴ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും സംയുക്തമായാണ് പരിശോധന നടത്തിയത്. ശരിയായ രീതിയിൽ മാലിന്യസംസ്കരണം ഏർപ്പെടുത്താതിരിക്കുക , മലിനജലം ജലാശയത്തിലേക്കും പൊതുസ്ഥലത്തേക്കും ഒഴുക്കിവിടുക തുടങ്ങിയ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. ആകെ 66 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. അഞ്ച് ഫ്ലെക്സ് പ്രിന്റിങ് പ്രസുകൾക്ക് 70,000 രൂപയും മൂന്ന് ബി.ഡബ്ല്യു.ജികൾക്ക് 45,000 രൂപയും പിഴചുമത്തി.
ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജില്ല എൻഫോഴ്സ്മെന്റ് ടീം ലീഡർ പി.ടി. അനന്തകൃഷ്ണൻ, ശുചിത്വ മിഷൻ ഇടുക്കി എ.ഡി.എം.സി അഷിത ചന്ദ്രൻ, ജില്ല എൻഫോഴ്സ്മെന്റ് ടീം അംഗം രതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. സതീശൻ, ഐ. രജിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.