ലോൺ ആപ് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പൊലീസ്
text_fieldsതൊടുപുഴ: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾക്കെതിരെയും തട്ടിപ്പുകൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി യു.വി. കുര്യാക്കോസ്. ഇതിനെതിരെ പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സ്ആപ് നമ്പർ സംവിധാനം നിലവിൽ വന്നതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
9497980900 നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടു വിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.