വ്യാപാരി ക്ലബിന് തുടക്കം; തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു
text_fieldsതൊടുപുഴ: വ്യാപാരികളുടെ ക്ഷേമത്തിനും കുടുംബങ്ങൾ തമ്മിലെ ആശയവിനിമയത്തിനും കഷ്ടത അനുഭവിക്കുന്ന വ്യാപാരികൾക്ക് കൈത്താങ്ങാകുന്നതിനും മറ്റുമായി രൂപവത്കരിച്ച വ്യാപാരി ക്ലബ് 38ന് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് രാജു തരണി അധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.
ഓഡിറ്റോറിയം ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമനും ഓഫിസ് ഉദ്ഘാടനം അസോസിയേഷൻ മുൻ പ്രസിഡന്റ് ടി.എൻ. പ്രസന്നകുമാറും നിർവഹിച്ചു. ചാരിറ്റി പ്രവർത്തനത്തിന് ആദ്യ തുക അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. വിജയൻ രാജു തരണിയിലിന് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ ആർ. രമേശ്, ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ബാബു, അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസ് വഴുതനപ്പള്ളി, ജനറൽ സെക്രട്ടറി നാസർ സൈര, കെ.വി.വി.എസ് തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ്. മുഹമ്മദ് , യൂത്ത് വിങ് പ്രസിഡന്റ് പ്രജീഷ് രവി, ക്ലബ് ജനറൽ സെക്രട്ടറി നവാസ് സി.കെ, മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ശരീഫ് സർഗ്ഗം എന്നിവർ സംസാരിച്ചു .
വ്യാപാരി സമൂഹം മലയോര ജനതക്കെതിരായ നീക്കത്തില്നിന്ന് പിന്തിരിയണം -എൽ.ഡി.എഫ്
കട്ടപ്പന: കേന്ദ്രസർക്കാർ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളും കാർഷിക പ്രതിസന്ധിയും മൂലം നിലനിൽപ്പിനും ജീവിതത്തിനും വേണ്ടി പോരാടുന്ന മലയോര ജനതക്കെതിരായ ശത്രുതാപരമായ നീക്കത്തിൽനിന്ന് വ്യാപാര സമൂഹം പിന്തിരിയണമെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂനിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ ജനത രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുന്ന ജനുവരി ഒമ്പതിനുതന്നെ ഗവർണറെ ഇടുക്കിയിൽ എത്തിക്കാനുള്ള വ്യാപാരി നേതൃത്വത്തിന്റെ തീരുമാനം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മലയോര ജനങ്ങളെ അപഹസിക്കാനും പുച്ഛിക്കാനുമുള്ള മുതലെടുപ്പ് അവസരമായാണ് ഗവർണറും ഇതിനെ കാണുന്നത്. ജനങ്ങളുടെ സഹകരണത്തിലും പിന്തുണയിലുമാണ് വ്യാപാര സമൂഹം വളർന്നുവന്നത്. അതേ ജനങ്ങളെ എതിർക്കുന്ന നിലപാട് തിരുത്തണം. വ്യാപാര സമൂഹത്തെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന സർക്കാറിനെതിരെ ഭരണഘടനാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഗവർണറെ മഹത്വവൽക്കരിക്കാനും ഇതിലൂടെ ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനുമുള്ള നീക്കത്തിൽനിന്ന് നേതൃത്വത്തെ പിന്തിരിപ്പിക്കാൻ വ്യാപാരികൾ തയാറാകണമെന്നും എൽ.ഡി.എഫ് അഭ്യർഥിച്ചു.
തീരുമാനത്തിൽ മാറ്റമില്ലെന്നും ജനുവരി ഒമ്പതിന് ആയിരങ്ങൾ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. രാജ്ഭവൻ മാത്രമല്ല, ഗവർണർ എത്തുന്ന തൊടുപുഴയും ജില്ലയും അന്നേദിവസം സമരനിബിഡമായി മാറുമെന്നും അവർ വ്യക്തമാക്കി. വാർത്ത സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ കെ.കെ. ശിവരാമൻ, സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്, നേതാക്കളായ അനിൽ കൂവപ്ലാക്കൽ, ജിൻസൺ വർക്കി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.