മുല്ലപ്പെരിയാർ: മുന്‍കരുതലൊരുക്കി അഗ്നിരക്ഷാസേന
text_fieldsതൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആദ്യഘട്ട മുന്നറിയിപ്പ് ലഭിക്കുന്ന മുറക്ക് ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായി അഗ്നിരക്ഷാ സേന ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് എന്നീ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, അസ്‌ക ലൈറ്റുകള്‍, ഡിങ്കി, സ്‌കൂബ ടീം എന്നിവയാണ് തയാറാക്കിയിരിക്കുന്നത്. ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് എന്നിവിടങ്ങളിലാണ് സേന കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇടുക്കി, കട്ടപ്പന, തൊടുപുഴ, പീരുമേട് എന്നീ നിലയങ്ങളിലെ ടീമുകളെയാണ് ഇവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ജില്ല ഫയര്‍ ഓഫിസര്‍ കെ.ആർ. അഭിലാഷിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ ഷാജഹാന്‍, പി.കെ. എല്‍ദോസ്, പി. അഷറഫ്, ജാഫര്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് സന്ദര്‍ശനം നടത്തിയത്. മഴക്കെടുതി ദുരന്തനിവാരണമായി ബന്ധപ്പെട്ട് ഇടുക്കി അഗ്നിരക്ഷാ നിലയത്തില്‍ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 101, 04862236100, 9497920162.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.