ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് ഇടുക്കിയിൽ തുടക്കം
text_fieldsതൊടുപുഴ: ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്കൂളിൽ തുടക്കമായി.ജില്ല സബ് ജൂനിയർ ഇൻറർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് വേദിയിൽ അത്ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ കെ.പി തോമസ് മാഷ് ഉദ്ഘാടനം ചെയ്തു.
കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റും ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാനുമായ ഡോ. പ്രിൻസ് കെ മറ്റത്ത് അധ്യക്ഷത വഹിച്ചു. സോക്കർ സ്കൂൾ ഡയറക്ടറും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എ. സലിംകുട്ടി, സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ വൈസ് പ്രസിഡന്റും ജില്ല ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി കൺവീനറുമായ സൈജൻ സ്റ്റീഫൻ, കേരള ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ശരത് യു നായർ, കേരള ഫുട്ബാൾ അസോസിയേഷൻ ഓണററി പ്രസിഡൻറ് ടോമി ജോസ് കുന്നേൽ, സംസ്ഥാന നീന്തൽ അസോസിയേഷൻ വൈസ് പ്രസിഡന്റും ഏഷ്യൻ ഓഷ്യൻ മാൻ ജേതാവുമായ ബേബി വർഗീസ്, ജില്ല നെറ്റ് ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് സംസ്ഥാന സൈക്ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ എൻ രവീന്ദ്രൻ, കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ ബോഡി അംഗം പി.ഐ. റഫീഖ്, ജില്ല സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ബഷീർ, കേരള ഫുട്ബാൾ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം ജോസ് പുളിക്കൻ ഇടുക്കി ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി സജീവ് എം എസ്, ട്രഷറർ എബ്രഹാം, ഡോ. ബോബു ആൻറണി, നോബിൾ ജോസ്, ആൽവിൻ ജോസ്, റോണി ജോർജ് സാബു തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം ആരംഭിച്ച ജില്ലാതല സബ് ജൂനിയർ ഇൻറർ സ്കൂൾ ടൂർണമെന്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ സ്കൂൾ ടീമുകൾ മാറ്റുരച്ചു. ഒളിമ്പിക് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കായിക അസോസിയേഷനുകളുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളും സ്കിൽ ചലഞ്ചുകളും സംഘടിപ്പിക്കും. ജൂൺ 23ന് രാവിലെ എട്ടിന് തൊടുപുഴ ബ്രാഹ്മിൻസ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ഒളിമ്പിക് ദിന കൂട്ടയോട്ടം ഇടുക്കി സബ് കലക്ടർ ഡോ. അരുൺ എസ് നായർ ഫ്ലാഗ് ഓഫ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.