Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപിടിവിട്ട്​ ചൂട്​;...

പിടിവിട്ട്​ ചൂട്​; വെന്തുരുകി നാട്

text_fields
bookmark_border
ചെ​ക്ക്​ ഡാം
cancel
camera_alt

ക​ല്ലാ​ര്‍പു​ഴ​യി​ലെ ചെ​ക്ക്​ ഡാം ​വ​റ്റി​യ​ നിലയിൽ

തൊ​ടു​പു​ഴ: ചൂ​ട്​ മൂ​ലം നാ​ടും നാ​ട്ടു​കാ​രും വെ​ന്തു​രു​കു​ക​യാ​ണ്. പ​ക​ൽ ചൂ​ട്​ മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ രാ​ത്രി മു​റി​ക്കു​ള്ളി​ൽ പു​ഴു​ങ്ങി​യെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഉ​യ​ര്‍ന്ന ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ര്‍ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ​വ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ക്കു​ള​ള നി​ര്‍ദേ​ശ​ങ്ങ​ളും അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ചു.

പ​ക​ല്‍ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന്​ വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തു​ട​ര്‍ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക, ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക,

നി​ര്‍ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍ബ​ണേ​റ്റ​ഡ് ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക, അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക, പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത്. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ.​ആ​ര്‍.​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.

മാ​ര്‍ക്ക​റ്റു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ള്‍ (ഡം​പി​ങ് യാ​ര്‍ഡ്) തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ തീ​പി​ടി​ത്ത​ങ്ങ​ള്‍ വ​ര്‍ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. വ​നം വ​കു​പ്പി​ന്റെ നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം. അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്ക് ചൂ​ട് ഏ​ല്‍ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ അ​താ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

കി​ട​പ്പ് രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം 3 വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തെ​യി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നി​ര്‍മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍, മ​റ്റേ​തെ​ങ്കി​ലും കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ജോ​ലി​യി​ല്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പ് വ​രു​ത്ത​ണം.

ഉ​ച്ച​വെ​യി​ലി​ല്‍ ക​ന്നു​കാ​ലി​ക​ളെ മേ​യാ​ന്‍ വി​ടു​ന്ന​തും മ​റ്റു വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ വെ​യി​ല​ത്ത് കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

കു​ട്ടി​ക​ളെ​യും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ​യും പാ​ര്‍ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്തി പോ​കാ​ന്‍ പാ​ടി​ല്ല. ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും മ​ഴ ല​ഭി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​യ്യി​ല്‍ ക​രു​തു​ക. അ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer SeasonIdukki News
News Summary - Overheated-summer season becomes difficult
Next Story