പട്ടയമേള നാളെ; ഇടുക്കി ജില്ലയില്‍ 1000 പട്ടയങ്ങള്‍ വിതരണം ചെയ്യും
text_fieldsതൊടുപുഴ: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയമേളയോടനുബന്ധിച്ച ജില്ലാതല പട്ടയമേള വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടക്കും. ജില്ലാതല പട്ടയമേളകളിലായി 30000ത്തോളം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
ജില്ലാതല പട്ടയമേള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. വിവിധ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം തയാറാക്കിയ 1000 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. താലൂക്ക് ഓഫിസുകള്‍, വിവിധ ഭൂമിപതിവ് സ്പെഷല്‍ ഓഫിസുകള്‍ എന്നിവ മുഖേന തയാറാക്കിയ 1993ലെ ഭൂമി പതിവ് ചട്ടങ്ങള്‍, ജില്ലയിലെ അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിക്കുള്ള പട്ടയങ്ങള്‍, രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ഹൗസിങ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയങ്ങള്‍, വനാവകാശ രേഖകള്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്യും.
1993ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള 670 പട്ടയങ്ങള്‍, 1964 ചട്ടങ്ങള്‍ പ്രകാരമുള്ള 198, 35 എൽ.ടി ക്രയസര്‍ട്ടിഫിക്കറ്റുകള്‍, 1995ലെ മുന്‍സിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള 5 പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പ്രകാരമുള്ള 13 പട്ടയങ്ങള്‍, 79 വനാവകാശരേഖ എന്നിവയാണ് മേളയില്‍ വിതരണം ചെയ്യുന്നത്. ഇടുക്കി എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.