വിലക്കയറ്റം: തൊടുപുഴയില്‍ കലക്ടറുടെ മിന്നല്‍ പരിശോധന
text_fieldsതൊടുപുഴ: പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറിക്കും വില അനിയന്ത്രിതമായി കുതിച്ചുകയറുന്ന സാഹചര്യത്തില്‍ കലക്ടർ ഷീബ ജോര്‍ജിന്റെ നേതൃത്വത്തില്‍ തൊടുപുഴ ടൗണിലും പരിസരത്തുമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
പച്ചമുളക്, ഇഞ്ചി, ഉള്ളി തുടങ്ങിയവക്ക് വ്യാപാരികള്‍ വന്‍വില ഈടാക്കുന്നു എന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ സ്ക്വാഡ് പരിശോധന നടത്തിയത്.
ഓണക്കാലത്ത് കൃത്രിമ വിലവര്‍ധന ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മിന്നല്‍ പരിശോധനകള്‍ എല്ലാ ആഴ്ചയിലും ഉണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു. തൊടുപുഴയില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ വിവിധ വകുപ്പുകളിലായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കലക്ടറെ കൂടാതെ ജില്ല സപ്ലൈ ഓഫിസര്‍ വി.പി. ലീലാകൃഷ്ണന്, താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ ബൈജു കെ. ബാലന്, എ. മോഹനന്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ നോയല്‍ ടി. പീറ്റര്‍, പി.എന്‍. മനോജ്, സുജോ തോമസ്, പൗര്‍ണമി പ്രഭാകരന്, ദീപ തോമസ്, ഫുഡ് ആൻഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ രാഗേന്ദു, ലീഗല്‍ മെട്രോളജി അസി. കണ്ട്രോളര് ഷിന്റോ എബ്രഹാം, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റുമാരായ കെ. ഗോപകുമാര്‍, ബഷീര്‍ വി. മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എം. ദാസ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.