മഴവെള്ളം ശാസ്ത്രീയമായി ഉപയോഗപ്പെടുത്തും -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsതൊടുപുഴ: മഴവെള്ളത്തെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി ജല ആവശ്യകത പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
കുമാരമംഗലം - പൈങ്ങോട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാളിയാർ പുഴക്ക് കുറുകെ പയ്യാവ് ഭാഗത്ത് നിർമ്മിക്കുന്ന ചെക്ക് ഡാമിന്റെയും അനുബന്ധ പാലത്തിന്റെയും നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് മതിയാകുന്നത്ര മഴവെള്ളം എല്ലാവർഷവും ലഭിക്കുന്നുണ്ടെങ്കിലും അവ കനാലുകളിലൂടെയും തോടുകളിലൂടെയും ഒഴുകി കായലിലും കടലിലും പതിച്ച് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ശാസ്ത്രീയമായി ജലത്തെ ഉപയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നം.
കഴിയുന്നത്ര ജലസ്രോതസ്സുകളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
അതിനുവേണ്ടിയാണ് കനാലുകൾ വഴി നെൽപ്പാടങ്ങൾക്ക് പുറമേ നാണ്യവിളകൾക്കും കൂടി ജലലഭ്യത ഉറപ്പുവരുത്താൻ മൈക്രോ ഇറിഗേഷൻ പദ്ധതി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തിലെ പയ്യാവ് ഭാഗത്തെയും എറണാകുളം ജില്ലയില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കെപുന്നമറ്റം ഭാഗത്തെയും ബന്ധിപ്പിച്ച് കാളിയാര്‍ പുഴക്ക് കുറുകെയാണ് ചെക്ഡാമും പാലവും നിര്‍മ്മിക്കുന്നത്. ഇതിനായി നബാര്‍ഡ് മുഖാന്തിരം 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കുമാരമംഗലം, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര കാര്‍ഷികാഭിവൃദ്ധി, ശുദ്ധജലസ്രോതസ്സായ കാളിയാര്‍ പുഴയുടെ ജലസംരക്ഷണം, ഭൂജല പരിപോഷണം, പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതാഗത സൗകര്യം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.