കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി
text_fieldsതൊടുപുഴ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാഞ്ഞിരമറ്റം ജങ്ഷന്-മങ്ങാട്ടുകവല ബൈപാസില്‍ ന്യൂമാന്‍ കോളജിന് സമീപം നിർമിച്ച നടപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. പാതക്കരികിൽ ഓവ് ചാലുകള്‍ നിര്‍മിച്ച് വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികളാണ് ആരംഭിച്ചത്. വെള്ളക്കെട്ട് നീക്കണമെന്ന് നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികൾ തുടങ്ങിയത്. വെള്ളക്കെട്ട് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
തൊടുപുഴ കാഞ്ഞിരമറ്റം ജങ്ഷന് മുതല്‍ ന്യൂമാന്‍ കോളജിന് സമീപം വരെ പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നവീകരണം നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി പാതയുടെ ഇരുവശത്തും സ്ലാബിട്ട് ടൈൽ വിരിച്ച് സംരക്ഷണവേലി സ്ഥാപിച്ച് പ്രദേശം ആകര്‍ഷകമാക്കിയിരുന്നു. കാല്‍നടക്കാര്‍ക്ക് സൗകര്യപ്രദമായാണ് റോഡിന്റെ വശങ്ങളിൽ നടപ്പാത നിര്‍മിച്ച് സംരക്ഷണവേലി സ്ഥാപിച്ചത്. അഞ്ചര കോടിയോളമാണ് ഇതിന് ചെലവഴിക്കുന്നത്.
എന്നാൽ, നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് റോഡിൽ വെള്ളം പൊങ്ങുന്ന അവസ്ഥയായി. വെള്ളം ഒഴുകിപ്പോകാൻ വ്യാസം കുറഞ്ഞ പൈപ്പുകളാണ് സ്ഥാപിച്ചത്. ചെറിയ മഴയിൽപോലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ഇതുമൂലം വാഹനങ്ങൾ ഓടിക്കുന്നത് ദുഷ്കരമായി. പരാതി ഉയർന്നതിനെ തുടർന്ന് പ്രശ്ന പരിഹാരത്തിന് നഗരസഭ ചെയര്മാൻ സനീഷ് ജോർജ്, വൈസ് ചെയർപേഴ്സൻ ജെസി ജോണി, കൗൺസിലർമാർ, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർ പ്രദേശം സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.