കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു
text_fieldsതൊടുപുഴ: കോളജ് ഗ്രൗണ്ടിൽ ആഡംബര കാറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറാണ് നടപടിയെടുത്തത്.
വിദ്യാർഥികൾക്കിടയിലൂടെ അപകടകരമായി വാഹനം ഓടിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. കോളജ് അധികൃതരുടെ പരാതിയിലാണ് നടപടി.
ഓണക്കാലത്ത് ആഘോഷങ്ങളും മറ്റും ഉള്ളതിനാൽ രക്ഷാകർത്താക്കളും കോളജ് അധികൃതരും വിദ്യാർഥികൾ വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സമാനരീതിയിലുള്ള അഭ്യാസ പ്രകടനങ്ങൾ, നിയമലംഘനങ്ങൾ, അനധികൃത രൂപമാറ്റങ്ങൾ, നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കൽ, നമ്പർ പ്ലേറ്റ് വ്യക്തമായ രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷിച്ചു വരുകയാണെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെ കർശനമായ നിയമ നടപടിക്ക് വിധേയമാകുമെന്നും ആർ.ടി.ഒ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.