സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളില്ല
text_fieldsതൊടുപുഴ: സപ്ലൈകോ ഡിപ്പോയിൽ സബ്സിഡി ഇനങ്ങൾ ഒന്നുമില്ല. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സാധനങ്ങൾ തീർന്നതോടെ സാധാരണക്കാർ ദുരിതത്തിലായി. ഡിപ്പോയിൽ നിന്ന് ഔട്ട്ലെറ്റുകളിലേക്കുള്ള വിതരണം ഇല്ലാതായതോടെ വിൽപന കേന്ദ്രങ്ങളെല്ലാം കാലിയായാണ്. മിക്ക വിൽപനകേന്ദ്രങ്ങളിലും ഓണത്തിന് എത്തിയ സബ്സിഡി സാധനങ്ങളിൽ പഞ്ചസാര, കടല, കടുക്, പരിപ്പ് എന്നിവ രണ്ടാഴ്ച മുമ്പുവരെ സ്റ്റോക്ക് ഉണ്ടായിരുന്നു. എല്ലാം തീർന്നത് അറിയാതെ എത്തുന്ന ഉപഭോക്താക്കൾ നിരാശരായി മടങ്ങുകയാണ്.
സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാനാണ് സാധാരണക്കാർ സപ്ലൈകോയെ ആശ്രയിക്കുന്നത്. സ്റ്റോക്ക് എത്തുന്നത് വൈകുന്തോറും കൂടിയ വിലയിൽ പുറത്തുനിന്ന് സാധനങ്ങൾ വാങ്ങി ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലാകുന്ന സ്ഥിതിയാണ്. അതേസമയം സാധനങ്ങൾ എന്ന് ലഭിക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് കൃത്യമായ മറുപടിയില്ല. സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് സ്റ്റോറുകളിൽ എത്താതായത് സപ്ലൈകോ ഔട്ട്ലറ്റുകളിൽ വിൽപന തീർത്തും കുറയുന്നതിനും കാരണമായിട്ടുണ്ട്. പല ഘട്ടമായാണ് സാധനങ്ങൾ കുറച്ചെങ്കിലും എത്തുന്നത്. ഇതുമൂലം ആദ്യം എത്തിക്കുന്ന സാധനങ്ങൾ അടുത്ത സാധനങ്ങൾ വരുമ്പോഴേക്ക് തീരുന്ന സ്ഥിതിയുമുണ്ട്. വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില ലഭിക്കാത്തതിനാൽ ഓർഡർ നൽകുന്നതിലും കുറഞ്ഞ അളവിലാണ് വിതരണക്കാർ സപ്ലൈകോയിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.