റോഡ് കൈയേറി കച്ചവടം; നഗരസഭ ഒഴിപ്പിക്കൽ നടപടി തുടങ്ങി
text_fieldsതൊടുപുഴ: കാൽനട യാത്രക്കാർക്കും പൊതുഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് റോഡ് കൈയേറി കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്ന പ്രാഥമിക നടപടി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. റോഡിലേക്കിറങ്ങിവെച്ചുള്ള കച്ചവടങ്ങൾ, അനധികൃത ബോർഡുകൾ, റോഡരികിൽ ഉപയോഗ ശൂന്യമായ ഉന്തുവണ്ടികൾ, മറ്റ് വസ്തുക്കൾ, കൊടി തോരണങ്ങൾ എന്നിവയടക്കം നീക്കുന്ന നടപടികളാണ് ആരംഭിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്. ഈമാസം 29ന് ശേഷം സ്ഥലങ്ങളിൽ റോഡ് കൈയേറി വ്യാപാരം നടത്തുന്ന എല്ലാ കടകളും അറിയിപ്പ് കൂടാതെ നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.എച്ച്. പ്രജീഷ് കുമാർ, വി.പി. സതീശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.