രോഗികളെ വലച്ച് ജില്ല ആശുപത്രി
text_fieldsതൊടുപുഴ: ജില്ലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമാണ് ജില്ല സർക്കാർ ആശുപത്രി. ഇവിടെ അസൗകര്യവും ആസൂത്രണമില്ലായ്മയും മൂലം നടമാടുമ്പോൾ വലയുന്നത് ജനങ്ങളാണ്. പലവിധ പ്രശ്നങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇടുക്കി ജില്ല ആശുപത്രി.
പൂട്ടിട്ട ശൗചാലയങ്ങൾ
ആറ് ശൗചാലയങ്ങള്‍ പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ലാബ്, സ്കാനിങ് ഉള്പ്പെടെപരിശോധനകൾ നടത്തുന്ന കെട്ടിടത്തിന് അടുത്താണ് അടച്ച് പൂട്ടിയ ശൗചാലയങ്ങള്‍. ഇവിടെ എത്തുന്ന രോഗികളാണ് ഇതുമൂലം വലയുന്നത്. നിരവധി തവണ രോഗികള്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. ലാബ് പരിശോധന ആവശ്യമുള്ള വരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
പരിഷ്കാരങ്ങൾ വിനയാകുന്നു
ജില്ല ആശുപത്രിയില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. മരുന്നു വാങ്ങാനുള്ള ഫാര്‍മസി ക്യാഷ്വാലിറ്റിക്ക് താഴത്തെ നിലയിലേക്ക് മാറ്റിതോടെ ഡോക്ടറെ കാണാനായി ഓരു കെട്ടിടത്തില്പോയി തിരികെ വന്ന് പുതിയ കോവിഡ് വാര്‍ഡിന്റെ താഴത്തെ നിലയിൽ എത്തണം മരുന്ന് വാങ്ങാൻ. ഇങ്ങനെ രണ്ടു കെട്ടിടങ്ങളിലായി നിരവധി നടകള്‍ കയറുകയും ഇറങ്ങുകയും ചെയ്താലേ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ കഴിയുകയുള്ളൂ. ഇത് പ്രായമായവറക്കും അംഗപരിമിതർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഡെന്റല്‍ വിഭാഗം കെട്ടിടത്തിന്റെ നാലാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതും രോഗികളെ വലയ്ക്കുന്നു.
പുതിയ കെട്ടിടം വരണം
ഒ.പി വിഭാഗം ഗ്രൗണ്ട് ഫ്ലോറിൽ ആണെന്നതും ഡെന്റൽ വിഭാഗത്തിന് താഴത്തെ നിലയിൽ നൽകാൻ ആവശ്യമായ മുറികൾ ഇല്ലാത്തതുമാണ് പ്രശ്നം. നിലവിൽ ഫർമസിക്ക് സൗകര്യപ്രദമായ മുറിയാണ് നൽകിയിട്ടുള്ളത്. എന്നാൽ ഇവിടേക്ക് എത്താൻ നടയിറങ്ങണം.
പുതിയ കെട്ടിടം വന്നാൽ മാത്രമേ ഫാർമസി ഇവിടെ നിന്ന് മാറ്റാൻ നിലവിലെ സാഹചര്യത്തിൽ കഴിയുകയുള്ളു. ഇതിനായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി നാൽകാൻ പി.ഡബ്ല്യൂ.ഡിയോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ലാബിന് സമീപത്തെ ടോയ്ലറ്റുകൾ ബ്ലോക്ക് ആയതാണ് പ്രശ്നമെന്നും ഇത് പരിഹരിക്കാൻ നടപടി വൈകാതെ ഉണ്ടാകുമെന്നും സൂപ്രണ്ട് പറഞ്ഞു. പാൽ വിതരണം സംബന്ധിച്ച പരാതി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാല് നൽകുന്നത് തിളപ്പിക്കാതെ
ആശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യമായി പാൽ നല്‍കുന്നുണ്ട്. ഇത് തിളപ്പിക്കാതെയാണ് നല്‍കുന്നത്. കുടിക്കണമെങ്കിൽ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആശുപത്രിക്ക് പുറത്തെ ഹോട്ടലുകളിലോ തട്ടുകടകളിലോ പോയി തിളപ്പിച്ചുകൊണ്ടുവരണം. ഇതിന് 10 രൂപ വരെ കടക്കാർ ഈടാക്കുന്നുണ്ട്. മുമ്പ് ആശുപത്രിയിൽ നിന്ന് തന്നെ പാൽ തിളപ്പിച്ച് നല്‍കിയിരുന്നു. കുറച്ചുനാളായി ജീവനക്കാര്‍ ഇതിന് തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.