തൊടുപുഴ ചലച്ചിത്രമേള നാളെ മുതൽ; 'ഓറഞ്ചുമരങ്ങളുടെ വീട്' ഉദ്ഘാടനചിത്രം
text_fieldsതൊടുപുഴ: കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ, ഫ്രെയിംസ്-സിനിമ മീഡിയ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 16മത് തൊടുപുഴ ചലച്ചിത്ര മേളക്ക് വ്യാഴാഴ്ച തുടക്കമാകും. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുന്ന മേളയിൽ നാല് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 16 ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 11ന് അമേരിക്കൻ റോഡ് മൂവി 'ലിറ്റിൽ മിസ് സൺഷൈൻ' ചിത്രത്തോടെ പ്രദർശനം തുടങ്ങും. 2.30ന് ജാപ്പനീസ് ചിത്രം 'വുഡ് ജോബ്'. വൈകീട്ട് അഞ്ചിന് ഡീൻ കുര്യാക്കോസ് എം.പി ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷതവഹിക്കും. സംവിധായകൻ ഡോ. ബിജു മുഖ്യാതിഥിയായിരിക്കും. തുടർന്ന്, ഉദ്ഘാടന ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത 'ഓറഞ്ചുമരങ്ങളുടെ വീട് പ്രദർശിപ്പിക്കും.
ഗണ്ടുമൂട്ടെ(കന്നട), ധനക്(ഹിന്ദി), കെയറോഫ് കഞ്ചരപാലം(തെലുങ്ക്), ദ കേവ് ഓഫ് ദ യെല്ലോ ഡോഗ്(മംഗോളിയ), ജോജോ റാബിറ്റ്(ന്യൂസിലന്‍ഡ് - അമേരിക്കൻ), പോൺ(കൊറിയ), മുജിസെ ദ മിറക്കിൾ(ടർകിഷ്), ദ ഫോക്സ് ആൻഡ് ദ ചൈൽഡ്(ഫ്രഞ്ച്) എന്നീ ചിത്രങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി പ്രദർശിപ്പിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11ന് ഓസ്കാർ അവാർഡ് നേടിയ 'ഗ്രീൻ ബുക്ക്', 2.30ന് സയൻസ് ഫിക്ഷൻ ചിത്രം 'ഇൻറർസ്റ്റെല്ലാർ', ആറിന് ടർക്കിഷ് ചിത്രം 'മുജിസെ -2', 8.30ന് ബ്രിട്ടീഷ് അമേരിക്കൻ ചിത്രം 'ലോക്ക്' എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. 100 രൂപ നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് എല്ലാ സിനിമയും കാണാം. കൂടുതൽ വിവരങ്ങൾക്ക്: 9447776524, 9447824923, 9447753482. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ഫിലിം സൊസൈറ്റി പ്രസിഡന്‍റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ, എം.ഐ. സുകുമാരൻ, ജോഷി വിഗ്നേറ്റ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.