പ്രമേയം പാസാക്കി കൈയൊഴിഞ്ഞ് തൊടുപുഴ നഗരസഭ; കുരുക്കഴിയാതെ മുതലക്കോടം
text_fieldsതൊടുപുഴ: മുതക്കോടം-മാങ്ങാട്ട് കവല റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോഴും നടപടി പ്രമേയം പാസാക്കുന്നതിൽ ഒതുക്കി തൊടുപുഴ നഗരസഭ. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് രാവിലെ 7.30 മുതൽ 10.30 വരെയും വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെയും കുന്നം മുതൽ മാങ്ങാട്ടുകവല വരെയുള്ള മൂന്ന് കി.മീ. റോഡിൽ അനുഭവപ്പെടുന്നത്. ഇത്രയുംദൂരം കടന്ന് പിന്നിടാൻ അരമണിക്കൂറിൽ കൂടുതൽ വേണ്ട അവസ്ഥയാണ്.
അനിയന്ത്രിത തിരക്ക് മാങ്ങാട്ട്കവല നാലുവരിപ്പാതയിൽ അവസാനിക്കുന്ന ബൈപാസ് നഗരസഭ അംഗീകരിച്ച മാസ്റ്റർ പ്ലാനിലുണ്ട്. ബൈപാസ് വേണമെന്ന ജനങ്ങളുടെ നിരന്തരസമ്മർദത്തെതുടർന്ന് നഗരസഭ പ്രമേയം പാസ്സാക്കി സർക്കാറിന് കൈമാറി.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കാൻ നഗരസഭയോ എം.എൽ.എയോ എം.പിയോ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ബൈപാസ് നിർമാണം സംബന്ധിച്ച പ്രാഥമിക നടപടികൾപോലും പൊതുമരാമത്ത് വകുപ്പ് തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.