പകിട്ടേറും പരമ്പരാഗത തൊഴിലിന്
text_fieldsെതാടുപുഴ: പട്ടികവർഗ ജനവിഭാഗങ്ങളുടെ പരമ്പരാഗത തൊഴിൽ മേഖലകളെ ശക്തിപ്പെടുത്താൻ പദ്ധതി തയാറാക്കുന്നു.
ഇവർ കാലങ്ങളായി ഏർപ്പെട്ടിരുന്ന തൊഴിൽ മേഖലയിൽ പലതും കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പട്ടികവർഗ വികസന വകുപ്പ് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ പരമ്പരാഗത തൊഴിൽ മേഖലകളെ സജീവമാക്കുന്നതിനുള്ള പദ്ധതിയുമായി രംഗത്തിറങ്ങിയത്.
മറയൂർ ശർക്കര നിർമാണം, മുളയും ചൂരലും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമാണം, പായകളുടെയും പനമ്പുകളുടെയും കാർപെറ്റുകളുടെയും നിർമാണം, മൺപാത്ര നിർമാണം, വനങ്ങളിൽ നിന്നുള്ള തേൻ ശേഖരണം, ഔഷധ ചെടികളുടെയും മറ്റ് വന വിഭവങ്ങളുടെയും ശേഖരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി തെരെഞ്ഞടുത്ത മേഖലകൾ.
ഒാരോ മേഖലകളും നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്ത് അനുസൃതമായ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് പദ്ധതിയിലൂെട ചെയ്യുന്നത്.
തൊഴിൽ പരിശീലനവും സഹായവും
പദ്ധതിയുടെ നിർവഹണ ചുമതല സർക്കാർ സ്വയം ഭരണ സ്ഥാപനമായ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിനാണ്. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നടത്തിപ്പ്. വിവിധ മേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സൂക്ഷ്മ വിലയിരുത്തലാണ് ആദ്യ ഘട്ടം. ഇതിെൻറ ഭാഗമായി ഗുണഭോക്താക്കളുമായി ചർച്ചകൾ നടന്നുവരികയാണ്. തുടർ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുക. ആവശ്യമായ മേഖലകളിൽ തൊഴിൽ പരിശീലനം, തൊഴിലുപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം, ലൈസൻസുകളും അംഗീകാരങ്ങളും നേടിയെടുക്കാനുള്ള സഹായങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം പൈനാവ് ജില്ല ആസൂത്രണ സമിതി ഹാളിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ശിൽപശാല സംഘടിപ്പിച്ചു. വിവിധ തൊഴിൽ മേഖലയിൽനിന്ന് പട്ടിക വർഗ വിഭാഗത്തിെൻറ പ്രതിനിധികൾ, വ്യവസായം, ഖാദിബോർഡ്, ഡി.ടി.പി.സി, ബാംബൂ ഡെവലപ്മെൻറ് കോർപറേഷൻ, ട്രൈബൽ എക്സറ്റൻഷൻ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
വിപണി ഒരുക്കി നൽകും
പരമ്പരാഗത തൊഴിൽ മേഖലകളിൽ ഏർപ്പെട്ട പട്ടികവർഗ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യമനുസരിച്ച് ഇടുക്കി കൂടാതെ തിരുവനന്തപുരം, പത്തനം തിട്ട, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തത്. പ്രകൃതി വിഭവങ്ങളുടെ ലഭ്യതക്കുറവ്, പുതിയ തലമുറ ഇത്തരം മേഖലകളിലേക്ക് കടന്നുവരുന്നതിെൻറ വിമുഖത, വൈദഗ്ധ്യത്തിെൻറ അഭാവം, വിപണി കണ്ടെത്തുന്നതിെൻറ പ്രശ്നങ്ങൾ, മൂല്യ വർധിത ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നതിനാവശ്യമായ അഭാവം തുടങ്ങിയവയാണ് പ്രാഥമികമായി ഇവർ നേരിടുന്ന പ്രതിസന്ധിക്ക് കാരണമായി കണ്ടെത്തിയത്. പദ്ധതിയിലെ ഗുണഭോക്താക്കളുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് ഓൺലൈൻ- ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനും അതോടൊപ്പം തൊഴിൽ മേഖലകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ഗ്രൂപ്പുകൾ രൂപവത്കരിച്ച് പൊതുവിപണന നാമത്തിൽ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.