ഈ കുരുക്കൊന്ന് അഴിക്കുമോ? തൊടുപുഴയിൽ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക്
text_fieldsതൊടുപുഴ: തൊടുപുഴ നഗരത്തിൽ രാവിലെയും വൈകീട്ടും ഉണ്ടാകുന്ന ഗരതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ജനം.
ദിനംപ്രതി വളരുന്ന നഗരത്തിൽ കുരുക്കുമൂലം മണിക്കൂറുകളോളം വഴിയിൽപെടുന്ന അവസ്ഥയാണുള്ളത്. തൊടുപുഴയിലെ എല്ല പ്രധാന ജങ്ഷനിലൂടെയും കടന്നുപോകുന്നർ നേരിടുന്ന ബുദ്ധിമുട്ടാണിത്.
അധ്യയനവർഷം തുടങ്ങിയതോടെ കുരുക്ക് വർധിച്ചു. വിവിധ ഇടങ്ങളിൽനിന്നുള്ള സ്കൂൾ ബസുകളടക്കം ടൗണിലേക്കെത്തുന്നതും നിയന്ത്രണം പാലിക്കാത്ത വാഹന പാർക്കിങ്ങുണ് കുരുക്ക് മുറുക്കുന്നത്.
ഷാപ്പുംപടി ജങ്ഷൻ, മോർ ജങ്ഷൻ, ഗാന്ധിസ്ക്വയർ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതപ്രശ്നം രൂക്ഷമാണ്. ഏറെ തിരക്കുള്ള തൊടുപുഴ മോർ ജങ്ഷനിൽ വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്.
രാവിലെയും വൈകീട്ടും വാഹനങ്ങൾ ഏറെനേരം കുരുക്കിൽപെടുന്ന സ്ഥിതിയാണ്. രോഗികളുമായി വരുന്ന ആംബുലൻസുകൾപോലും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നു. ഇവിടത്തെ സിഗ്നൽ ലൈറ്റ് വർഷങ്ങളായി തകരാറിലായിട്ട്.
കുരുക്ക് രൂക്ഷമായിട്ടും പലപ്പോഴും ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഗതാഗതം നിയന്ത്രിക്കാനുള്ളത്. വെങ്ങല്ലൂർ ഷാപ്പുംപടി ജങ്ഷനിലെത്തുന്നവരും മണിക്കൂറുകളാണ് കുരുക്കിൽപെടുന്നത്. കുരുക്കുമൂലം കൃത്യസമയത്ത് ജോലിസ്ഥലത്തോ മറ്റ് പ്രധാന ആവശ്യങ്ങൾക്കോ എത്തിച്ചേരാൻ കഴിയില്ലെന്നും ജനങ്ങൾ പറയുന്നു. മാർക്കറ്റ് റോഡിലും സ്ഥിതി വ്യത്യസ്തമല്ല.
അനധികൃത പാർക്കിങ്ങിനെതിരെ അധികൃതർ നടപടിയെടുക്കാൻ കാട്ടുന്ന വിമുഖതയാണ് ഈ കുരുക്ക് രൂക്ഷമാക്കുന്നത്. നഗരസഭ അധികൃതർ പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപിക്കുമ്പോൾ ഗതാഗത ഉപദേശക സമിതി കൂടി നിർദേശം നൽകേണ്ടത് നഗരസഭയാണെന്ന് പൊലീസും പറയുന്നു. മുൻകാലങ്ങളിൽ ചേർന്ന ഗതാഗത ഉപദേശക സമിതിയുടെ തീരുമാനങ്ങളെല്ലാം അധികൃതർ അവഗണിച്ചതാണ് ഒട്ടേറെ ബൈപാസുള്ള നഗരത്തെ ഈ കുരുക്കിലേക്ക് തള്ളിവിടാനുള്ള കാരണമെന്ന് പൊതുപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.