തൊടുപുഴ നഗരത്തിലെ കുരുക്കഴിക്കാൻ നടപടി തുടങ്ങി
text_fieldsതൊടുപുഴ: സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകീട്ടും നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ നടപടിയുമായി ട്രാഫിക് പൊലീസ്.
അനധികൃത പാര്‍ക്കിങ്ങും ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ മേഖലകളില്‍ നോ പാര്‍ക്കിങ്, നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഗതാഗത നിയമം സംബന്ധിച്ച ബോധവത്കരണ ബോര്‍ഡുകളും വരും ദിവസങ്ങളിൽ സ്ഥാപിക്കും. നിലവില്‍ 25ഓളം ബോര്‍ഡുകളാണ് പുതുതായി സ്ഥാപിക്കുന്നത്.
ബോര്‍ഡ് സ്ഥാപിച്ച ശേഷവും ഇത്തരം മേഖലകളില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുളിമൂട്ടില്‍ ജങ്ഷൻ, തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ റെസ്റ്റ് ഹൗസ്, പ്രസ്ക്ലബ്, എ.പി.ജെ. അബ്ദുൽ കലാം സ്കൂള്‍ എന്നിവക്ക് സമീപം, അമ്പലം ബൈപാസ്, പൊലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
മാര്‍ക്കറ്റ് റോഡില്‍നിന്നുവരുന്ന വാഹനങ്ങള്‍ പുളിമൂട്ടില്‍ ജങ്ഷനില്‍നിന്ന് വലത്തേക്ക് തിരിയരുതെന്ന നോ എന്‍ട്രി ബോര്‍ഡും സ്ഥാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബോര്‍ഡുകള്‍ നഗരത്തിലുടനീളം സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.