പൂട്ട് വീണ് തൊടുപുഴ നഗരത്തിലെ രണ്ട് ശൗചാലയങ്ങൾ
text_fieldsതൊടുപുഴ: ഏറെ യാത്രക്കാർ ഉപയോഗിക്കുന്ന നഗരസഭയുടെ രണ്ട് ശൗചാലയങ്ങൾ അടഞ്ഞു കിടക്കുന്നു. തൊടുപുഴ നഗരസഭ ഓഫിസിന് എതിര്‍വശത്തെ മുനിസിപ്പല്‍ പാര്‍ക്കിലെ സ്ത്രീസൗഹൃദ ശൗചാലയങ്ങളും ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്തെ ടാക്സി സ്റ്റാന്‍ഡിലേയും പൊതു ശൗചാലയങ്ങളുമാണ് ദിവസങ്ങളായി അടഞ്ഞു കിടക്കുന്നത്. യാത്രക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ആശ്രയിച്ചിരുന്ന നഗര ഹൃദയത്തിലെ ശൗചാലയങ്ങളായിരുന്നു ഇവ.
പാർക്കിലെത്തുന്നവർക്കും സമീപത്തെ സർക്കാർ ഓഫിസുകളിലേക്കെത്തുന്നവർക്കുമൊക്കെ ആശ്രയമായിവുന്നു മുനിസിപ്പൽ ഓഫിസിന് മുന്നിലെ ശുചിമുറി അവധിക്കാലമായതിനാല്‍ പാര്‍ക്കിലും കുടുംബത്തോടെ ആളുകള്‍ എത്തുന്നതിനാല്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.
ടാക്സി സ്റ്റാന്‍ഡിലെ ശുചിമുറി പൊതുജനങ്ങള്‍ക്കു പുറമെ ഡ്രൈവര്‍മാരും ഉപയോഗിക്കുന്നതാണ്. ഇതിനു സമീപത്തെങ്ങും മറ്റ് ശൗചാലയങ്ങളില്ല. ഗാന്ധിസ്ക്വയറിനു സമീപം ടൗണ്‍ ഹാളിനോടു ചേര്‍ന്നാണ് പിന്നെ ഒരു ശൗചാലയങ്ങളുള്ളത്. ഇവിടെ വരെ നടന്ന് എത്തിയാലേ ഇത് ഉപയോഗിക്കാന്‍ കഴിയു. എന്നാല്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. സാമൂഹ്യ വിരുദ്ധ ശല്യത്തെക്കുറിച്ച് പല തവണ വിഷയം അധികൃതരുടെ രശദ്ധയിൽപ്പെടുത്തിയെങ്കിലും ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികളുണ്ടായിട്ടില്ല. ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്. അറ്റകുറ്റപ്പണിക്കെന്ന പേരിലാണ് ശൗചാലയങ്ങൾ അടച്ചത്.
എന്നാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ യാതൊരു നടപടിയും നഗരസഭ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ജ്യോതി ബസാറിനു എതിര്‍വശമുള്ള ശൗചാലയങ്ങൾ നടത്തിപ്പിന് കരാര്‍ കൊടുക്കുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടായെന്നും പാര്‍ക്കിലെ ശൗചാലയം നഗരസഭ ധനകാര്യകമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് അറ്റകുറ്റപണികള്‍ പൂര്‍ത്തിയായ ശേഷം തുറന്നുകൊടുക്കാനാണ് തീരുമാനം. രണ്ടു ശൗചാലയങ്ങളുടെയും അറ്റകുറ്റപണികള്‍ നടന്നു വരികയാണെന്നും ഉടന്‍ തന്നെ തുറന്നു കൊടുക്കുമെന്നും നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.