യു.ഡി.എഫ് വിചാരണ സദസ്സ് നാളെ തൊടുപുഴയിൽ
text_fieldsതൊടുപുഴ: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം തൊടുപുഴ നിയോജകമണ്ഡലത്തിലെ വിചാരണ സദസ്സ് ശനിയാഴ്ച വൈകീട്ട് മൂന്നിന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി എൽഡിഎഫ് സർക്കാറിനെതിരെ കുറ്റപത്രം സമർപ്പിക്കും. വിവിധ കക്ഷി നേതാക്കൾ സാംസാരിക്കും.
കേരള മന്ത്രിസഭ തൊടുപുഴയിൽ എത്തിയെങ്കിലും നാടിന് പ്രയോജനകരമായ ഒരു പ്രഖ്യാപനവും നടത്താതെയാണ് മടങ്ങിയത്. ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തികഞ്ഞ മൗനമാണ് പാലിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരിട്ട് നിവേദനം നൽകാനോ ജനപ്രതിനിധികൾക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ അവസരം നിഷേധിച്ചതിനാൽ ജനകീയ വിഷയങ്ങൾക്ക് പ്രസക്തി ഇല്ലാതായി. കോടികൾ മുടക്കി മന്ത്രിമാർക്ക് വിനോദസഞ്ചാരത്തിനുള്ള അവസരമാണ് ഉണ്ടായതെന്നും നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ ജോയ് വെട്ടിക്കുഴി, ജില്ല കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്, തൊടുപുഴ നിയോജകമണ്ഡലം ചെയർമാൻ എ.എം. ഹാരിദ്, കൺവീനർ എൻ.ഐ. ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്, അഡ്വ. ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.