ബസ് യാത്രക്കിടെ മൂന്ന് സ്ത്രീകളുടെ എട്ടര പവൻ നഷ്ടമായി
text_fieldsകട്ടപ്പന: ടൗണിൽ രണ്ട് ദിവസത്തിനിടെ മൂന്ന് സ്ത്രീകളുടെ എട്ടര പവൻ ആഭരണങ്ങൾ ബസ് യാത്രക്കിടെ കവർച്ച ചെയ്യപ്പെട്ടു. നാല് യുവതികളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇവരുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
നാലര പവൻ സൂക്ഷിച്ചിരുന്ന പഴ്സാണ് ഉപ്പുതറ സ്വദേശിനിയായ യാത്രക്കാരിയുടെ പക്കൽനിന്ന് മോഷണം പോയത്. ബുധനാഴ്ച വൈകീട്ട് കട്ടപ്പനയിൽനിന്ന് ഉപ്പുതറയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു മോഷണം. വെള്ളയാംകുടിയിൽനിന്ന് കട്ടപ്പനയിലേക്ക് ബസിൽ പുറപ്പെട്ട സ്ത്രീ ധരിച്ചിരുന്ന രണ്ടര പവന്റെ മാലയാണ് നഷ്ടമായത്. സ്കൂൾകവലയിൽനിന്ന് ബസിൽ കയറിയ മറ്റൊരു യുവതിയുടെ കഴുത്തിൽനിന്ന് ഒന്നര പവന്റെ ആഭരണവും കാണാതായി.
കഞ്ഞിക്കുഴി സ്വദേശിനിയുടെ പക്കൽനിന്ന് പണവും ഫോണും അടങ്ങിയ പഴ്സും നഷ്ടപ്പെട്ടു. മറ്റൊരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടതായി ബസിൽവച്ച് മനസ്സിലാക്കുകയും അന്വേഷണം നടത്തുന്നതിനിടെ വീണുകിട്ടിയതെന്ന് വ്യക്തമാക്കി ഒരു സ്ത്രീ എടുത്തു നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.