തേക്കടിയിൽ 'കടുവകളുടെ ദിനം'; ആഹ്ലാദത്തിൽ സഞ്ചാരികൾ
text_fieldsകുമളി: കൊടുംകാട്ടിലൂടെ ആഴ്ചകളോളം അലഞ്ഞുനടന്ന് കടുവയെ കാണാതെ നിരാശരായി പലരും മടങ്ങുമ്പോൾ അവരെത്തേടി കടുവ ഇറങ്ങിയ ദിനമായിരുന്നു ശനിയാഴ്ച.
പെരിയാർ കടുവ സങ്കേതത്തിലെ തേക്കടി തടാകതീരത്ത് ശനിയാഴ്ച രാവിലെ മുതൽ ഉച്ചകഴിയുംവരെ കടുവകൾ ചുറ്റിനടന്നത് സഞ്ചാരികൾക്ക് ആഹ്ലാദവും കൗതുകവും സമ്മാനിച്ചു. രാവിലെ ഒമ്പതരക്ക് ബോട്ട് സവാരിക്കിടെയാണ് തടാകതീരത്ത് വിശ്രമിക്കുന്ന കടുവയെ കണ്ടത്. പിന്നാലെ 11.15െൻറ ബോട്ട് സവാരിക്കിടയിലും 1.30െൻറ ബോട്ട് സവാരിയിലും തേക്കടി തടാകത്തിലെ അയ്യപ്പൻകുറുക്ക് ഭാഗത്ത് അമ്മയെയും കുഞ്ഞിനെയും കണ്ടു.
കടുവ സങ്കേതമാണെങ്കിലും കടുവകളെ നേരിട്ട് കാണാനാകുന്നത് അപൂർവമാണ്. വേട്ടയാടിയ മൃഗത്തിന് സമീപത്തായി സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും ഇവയെ നേരിട്ട് കാണാറില്ല.
മനുഷ്യരുടെ സാന്നിധ്യം വ്യക്തമാകുന്നതോടെ ഉൾക്കാട്ടിലോ പൊന്തക്കാട്ടിലോ ഒളിക്കുകയാണ് പതിവ്. നേരിട്ട് കാണാൻ വന്യജീവി ഫോട്ടോഗ്രാഫർമാരും വിദേശികൾ ഉൾെപ്പടെ സഞ്ചാരികളും ആഴ്ചകളോളം തേക്കടിയിൽ താമസിച്ച് കാട്ടിനുള്ളിലെ ട്രക്കിങ്, ബാംബൂ റാഫ്റ്റിങ് പോലുള്ള പരിപാടികൾക്ക് പോകാറുണ്ട്. പലപ്പോഴും കടുവയുടെ കാൽപാടുകൾ മാത്രം കണ്ടാണ് ഇവർ മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.