ഇന്നറിയാം മൂന്ന് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ
text_fieldsതൊടുപുഴ: അഭ്യൂഹങ്ങൾക്കും സാധ്യതകൾക്കും വിരാമമിട്ട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. അഞ്ച് മണ്ഡലമുള്ള ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് പീരുമേട്, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ്.
ഓരോ മണ്ഡലത്തിലും മുതിർന്ന നേതാക്കളടക്കം മൂന്നും നാലും പേരുടെ സാധ്യത ലിസ്റ്റാണുള്ളത്. വെള്ളിയാഴ്ച വൈകീട്ടോടെ സ്ഥാനാർഥിപ്പട്ടിക വരുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതിനിടെ, ഒരു മുതിർന്ന കോൺഗ്രസ് നേതാവടക്കം ഇടുക്കിയിലേക്ക് മത്സരത്തിനെത്തുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന പീരുമേട്ടിൽ സിറിയക് തോമസിെൻറയും റോയ് കെ. പൗലോസിെൻറയും പേരുകളാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ, അവസാന ലാപ്പിൽ മറ്റുചില പേരുകളും എത്തിയതോടെ സസ്പെൻസ് നിലനിൽക്കുകയാണ്.
മന്ത്രി എം.എം മണിയാണ് ഉടുമ്പന്‍ചോലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. സേനാപതി വേണുവിെൻറ പേരും ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാറിെൻറ പേരുമാണ് ഇവിടെ കോൺഗ്രസിൽനിന്ന് ഉയർന്നുകേൾക്കുന്നത്. ദേവികുളത്ത് ഒരു പാർട്ടിയും ഇതേവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോൺഗ്രസ് സ്ഥാനാർഥി ആരാണെന്നറിഞ്ഞ് ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇടുക്കിയും തൊടുപുഴയും കേരള കോൺഗ്രസ് ജോസഫിന് എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഇടുക്കി കോൺഗ്രസിന് വിട്ടു നൽകി മൂവാറ്റുപുഴ ഏറ്റെടുക്കാൻ കേരള കോൺഗ്രസ് ജോസഫ് ശ്രമം തുടരുന്നുണ്ട്. ഇടുക്കിയുടെ കാര്യത്തിൽ ഒരുഅപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.