സെഞ്ചുറി കടന്ന് തക്കാളി വില
text_fieldsമറയൂർ: തമിഴ്നാട്ടിൽ കാലാവസ്ഥ വ്യതിയാനത്തിൽ വിളവ് കുറഞ്ഞതിനാൽ തക്കാളി വില കുത്തനെ ഉയർന്നു. തമിഴ്നാട്ടിൽ 100 മുതൽ 140 രൂപ വരെയാണ് കിലോക്ക് വില.
കഴിഞ്ഞ രണ്ടാഴ്ച മുതലാണ് തക്കാളി വില കുതിച്ചു തുടങ്ങിയത്. മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലും ചുറ്റുവട്ട ഗ്രാമങ്ങളിലും പളനി ഒട്ടംഛത്രം ഉൾപ്പെടെ നഗരങ്ങൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് തക്കാളി കൂടുതലായി കൃഷി ചെയ്തുവരുന്നത്. ഇവിടെനിന്നാണ് തക്കാളി കേരളത്തിലേക്കെത്തുന്നത്. നിലവിൽ തക്കാളിയുടെ വരവ് 30 ശതമാനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തക്കാളിയുടെ വിലക്കയറ്റത്തിനൊപ്പം മറ്റു പച്ചക്കറികൾക്കും വില കൂടുന്നുണ്ട്. ചെറിയ ഉള്ളി കിലോ 70 രൂപയാണ് മാർക്കറ്റ് വില. മറയൂരിൽ ഒരുകിലോ തക്കാളി 100 മുതൽ 120 രൂപക്കാണ് വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.