ഇടുക്കിയിൽ ടൂറിസം വകുപ്പ് കെട്ടിടങ്ങൾ നശിക്കുന്നു
text_fieldsചെറുതോണി: ജില്ല ആസ്ഥാനത്തെ ടൂറിസം വകുപ്പിെൻറ കെട്ടിടങ്ങള്‍ ഉപയോഗിക്കാതെയും കാടുകയറിയും നശിക്കുന്നു. മൂന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. വെള്ളാപ്പാറ സര്‍ക്കാര്‍ അതിഥിമന്ദിരത്തിെൻറ 50 മീറ്ററിനുള്ളില്‍ ഇടുക്കി ഹില്‍വ്യൂ പാര്‍ക്കിെൻറ പ്രവേശന കവാടത്തിനടുത്താണ് ഈ കെട്ടിടങ്ങൾ. ചുരുങ്ങിയ ചെലവില്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ മൂന്ന് കെട്ടിടങ്ങളും പൂർണമായി ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്നിരിക്കെ, അധികൃതരുടെ അനാസ്ഥയാണ് ക്വാര്‍ട്ടേഴ്സുകളുടെ നാശത്തിന് കാരണമാകുന്നത്. സ്ത്രീകളായ രണ്ട് സ്വീപ്പര്‍മാര്‍, മാനേജര്‍, സൂപ്പര്‍വൈസര്‍, ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ്, കുക്ക്, കുക്കിെൻറ അസിസ്റ്റൻറായി പ്രവര്‍ത്തിക്കുന്ന ലെസ്കര്‍ തുടങ്ങി നിരവധി ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നു.
സ്ത്രീകളായ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ പോലും സൗകര്യമില്ല. സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേക്കുള്ള റൂം ബുക്ക് ചെയ്യേണ്ടത് തിരുവനന്തപുരം സെക്രേട്ടറിയറ്റിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലും ബന്ധപ്പെട്ട കെട്ടിടങ്ങളുടെ സംരക്ഷണവും മെയിൻറനന്‍സും പൊതുമരാമത്ത് വകുപ്പിെൻറ ഉത്തരവാദിത്തവുമാണ്. ഇവിടെ താമസിക്കാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കുകയും ഭക്ഷണം നൽകുകയും മാത്രമാണ് ടൂറിസം വകുപ്പിെൻറ ചുമതല.
പ്രവർത്തനം മൂന്ന് വകുപ്പുകളെ ആശ്രയിച്ചായതിനാൽ സ്ഥാപനത്തിെൻറ പ്രവര്‍ത്തനങ്ങൾക്ക് ഏകോപനമില്ല. സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ജീവനക്കാര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്സുകള്‍ സംരക്ഷിക്കുകയും വാസയോഗ്യമായി നിലനിര്‍ത്തേണ്ടതും പൊതുമരാമത്ത് വകുപ്പിെൻറ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ മുതല്‍ അശ്രദ്ധമൂലം നശിപ്പിക്കാന്‍ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിയുൾെപ്പടെ അധികാരികള്‍ക്ക് പരാതി നൽകുമെന്ന് ജില്ല ടൂറിസം കെയര്‍ ആൻഡ് പ്രൊട്ടക്ഷന്‍ വിഭാഗം പ്രവര്‍ത്തകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.