ഗതാഗത നിയമലംഘനം: കാമറ കണ്ണുകൾ കൈയോടെ പൊക്കും
text_fieldsതൊടുപുഴ: ഗതാഗത നിയമലംഘനം നടത്തിയശേഷം പൊലീസിെൻറ കണ്ണുവെട്ടിച്ച് മുങ്ങാമെന്ന് കരുതിയാലും ഇനി കാമറ കണ്ണുകൾ നിങ്ങളെ പിടികൂടും.
നഗരങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് മോട്ടര്‍ വാഹനവകുപ്പ് നഗരത്തില്‍ ഇരുപതോളം കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നഗരത്തിലെ പ്രധാന ജങ്ഷനുകളിലും തിരക്കേറിയ റോഡുകളിലുമാണ് ആര്‍ട്ടിഫിഷല്‍ ഇൻറലിജന്‍സ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇനി നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതര്‍ തടഞ്ഞുനിര്‍ത്തി പിടി കൂടുന്നതിന് പകരം കാമറയിലൂടെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും.
പ്രത്യേകം സംവിധാനം ചെയ്തിരിക്കുന്ന കാമറയില്‍ നിയമലംഘനം നടത്തിപ്പോകുന്ന വാഹന യാത്രക്കാരെൻറ ഫോട്ടോ, വാഹന നമ്പര്‍, വാഹനം ഉള്‍പ്പെടെ കുടുങ്ങും. ഇടുക്കി ജില്ലയില്‍ വിവിധ നഗരങ്ങളിലായി നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് 50 കാമറകളാണ് മോട്ടര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. ഇതിെൻറ കണ്ട്രോള് റൂം തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എന്‍ഫോഴ്സ്മെൻറ് ഓഫിസിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ എവിടെ നിയമലംഘനം നടന്നാലും ഇതിെൻറ ചിത്രം തൊടുപുഴയിലെ കണ്ട്രോള് റൂമില്‍ കിട്ടും. ബന്ധപ്പെട്ട വാഹന ഉടമയുടെ പേരില്‍ നോട്ടീസ് അയച്ച് മോേട്ടാര്‍ വാഹന ചട്ട പ്രകാരമുള്ള നടപടി നടത്തും. കെല്‍ട്രോണിെൻറ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഇൻറര്‍നെറ്റ് വൈഫൈ സംവിധാനത്തിലാണ് കണ്ട്രോള് റൂമില്‍ എത്തുക. അതിനാല്‍ കേബിളിെൻറ ആവശ്യമില്ല.
തൊടുപുഴ നഗരത്തില്‍ കാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജില്ല എന്‍ഫോഴ്സ്മെൻറ് ആർ.ടി.ഒ കെ. ഹരികൃഷ്ണന്, ജോയൻറ് ആര്.ടി.ഒ പി.എ. നസീര്‍, എ.എം.വി.ഐ പി.ആര്. രാംദാസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.