കോവിഡ് നിയന്ത്രണം തകർന്നു; തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടക്കാൻ വൻതിരക്ക്
text_fieldsകുമളി: കോവിഡ് നിയന്ത്രണങ്ങൾ തകർത്ത് തമിഴ്നാട്ടിൽനിന്ന് പാസിെൻറ മറവിൽ നൂറുകണക്കിന് ആളുകൾ അതിർത്തി കടന്നെത്തുന്നു. കേരളത്തിലെ ഏലത്തോട്ടങ്ങളിേലക്ക് വരാനെന്ന പേരിലാണ് ഇടുക്കി ജില്ല ഭരണകൂടത്തിൽ നിന്ന് പാസ് സംഘടിപ്പിക്കുന്നത്. ഏലം ലേലമില്ലാത്ത വ്യാഴാഴ്ചയിലേക്ക് അനുവദിച്ചുകിട്ടിയ പാസുമായി അഞ്ഞൂറോളം ആളുകൾ എത്തിയത് റവന്യൂ വകുപ്പിൽ നടക്കുന്ന കള്ളക്കളിക്ക് തെളിവായി.
കലക്ടറേറ്റിൽനിന്ന് അനുവദിക്കുന്ന പാസുമായി എത്തുന്നവരിൽ ഏലത്തോട്ട ഉടമകൾ മുതൽ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വരെയുണ്ട്. പാസുമായി എത്തുന്നവരെ അതിർത്തിയിൽ തടയാൻ കഴിയാത്തതിനാൽ പരിശോധന കൂടാതെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് യഥേഷ്ടം എത്തുന്നു. ജില്ലയിലെ രാഷ്ട്രീയനേതാക്കളുടെ സമ്മർദം മൂലം സർക്കാർ സ്വീകരിച്ച നടപടി വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുകയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
മുമ്പ് ബന്ധുക്കളെ കാണാനും മറ്റാവശ്യങ്ങൾക്കും അനുമതി നിഷേധിക്കപ്പെട്ടവരിൽ പലരും കള്ളപാസുമായി അതിർത്തി കടക്കുകയാണെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു. ഏകദിന-ആഴ്ച പാസുകളുമായി എത്തുന്നവരിൽ മിക്കവരും തിരികെ പോയതായി അധികൃതരുടെ പക്കൽ വിവരങ്ങളില്ല.
തോട്ടത്തിലേക്കെന്ന പേരിൽ അതിർത്തി കടന്ന പലരും എസ്റ്റേറ്റ് ലയങ്ങളിലെ ബന്ധുവീടുകളിലേക്ക് പോവുകയും വണ്ടിപ്പെരിയാർ, പാമ്പനാർ, പീരുമേട്, നെടുങ്കണ്ടം ഉൾെപ്പടെ ടൗണുകളിൽ ചുറ്റുകയും ചെയ്യുന്നതായി വിവരമുണ്ട്. രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന പാസ് നൽകൽ നിർത്തിയിെല്ലങ്കിൽ അതിർത്തിയിൽ പരിശോധനകേന്ദ്രം പ്രവർത്തിക്കുന്നതിൽ കാര്യമിെല്ലന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.