ഇടുക്കിയിൽ നറുക്കെടുത്ത മൂന്ന് പഞ്ചായത്തിൽ രണ്ടും എൽ.ഡി.എഫിന്
text_fieldsതൊടുപുഴ: വാഴത്തോപ്പ്, കരുണാപുരം, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറുമാരെ തീരുമാനിച്ചത്.വാഴത്തോപ്പിൽ ഇരുമുന്നണികൾക്കും ഏഴ് വീതമായിരുന്നു സീറ്റ്. ഇവിടെ നറുക്കെടുപ്പിൽ എൽ.ഡി.എഫിനായി വിജയം. ജോർജ് പോളാണ് പ്രസിഡൻറായത്. കരുണാപുരത്ത് എട്ടുവീതമാണ് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് ലഭിച്ചത്.
ബി.ഡി.ജെ.എസ് സ്വതന്ത്രനായി വിജയിച്ചയാൾ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് അനിവാര്യമായത്.ഇവിടെ സി.പി.എമ്മിലെ വിൻസി വാവച്ചനാണ് നറുക്കെടുപ്പിൽ പ്രസിഡൻറായത്. ചിന്നക്കനാൽ പഞ്ചായത്തിൽ സി.പി.എം സ്വതന്ത്രൻ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ആറ് എന്നതായിരുന്നു കക്ഷിനില. നറുക്കെടുപ്പിൽ കോൺഗ്രസിലെ സിനി പ്രസിഡൻറായി. കാൽനൂറ്റാണ്ടിനുശേഷമാണ് ചിന്നക്കനാലിൽ കോൺഗ്രസിന് പ്രസിഡൻറുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.