വടക്കേപ്പുഴ ടൂറിസം പദ്ധതി: മന്ത്രിയുടെ വാക്കും പാഴായി
text_fieldsമൂലമറ്റം: കുളമാവ് വടക്കേപ്പുഴ ഡൈവേര്ഷന് പദ്ധതിയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ മൂലമറ്റത്ത് സെപ്റ്റംബർ മൂന്നിനാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രഖ്യാപനം നടത്തിയത്. കുളമാവിലെ സഞ്ചാരസാധ്യതകൂടി പ്രയോജനപ്പെടുത്തി പെഡല്‍ ബോട്ടിങ്, കയാക്കിങ് ഉള്‍പ്പെടെയുള്ള വിനോദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്ന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ വാക്ക്.
ഹൈഡല്‍ ടൂറിസം മുഖേന പദ്ധതി നടത്താനായിരുന്നു ആലോചന. എന്നാൽ, ഒന്നും നടപ്പായില്ല. പദ്ധതിപ്രദേശം വെട്ടിവെടിപ്പാക്കി ചുറ്റിനും ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും സ്ഥാപിക്കണം. ശുചിമുറി, വിശ്രമകേന്ദ്രം, കഫറ്റീരിയ എന്നിവയും ഒരുക്കേണ്ടതുണ്ട്.
എന്നാൽ, അത്തരം ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ നവംബർ ഒന്നിന് വടക്കേപ്പുഴ ടൂറിസം യാഥാർഥ്യമാകുമെന്ന് കരുതാനാവില്ല. ഇടുക്കി ആര്‍ച്ച് ഡാമിലേക്കുള്ള വെള്ളം ക്രമീകരിച്ച് വേനൽക്കാലത്തും ജലം ഉറപ്പാക്കാനാണ് കുളമാവ് ഡൈവേര്ഷന് സ്കീം നടപ്പാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ചളി നീക്കം ചെയ്ത് ആഴം ഉറപ്പാക്കും. പാര്‍ക്കിങ് സൗകര്യം, കഫറ്റീരിയ തുടങ്ങിയവ ഒരുക്കും. ഇടുക്കി ആര്‍ച്ച് ഡാമിനോട് അനുബന്ധിച്ച് ലേസര്‍ ഷോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.