വഴികാട്ടാന്‍ വാഗമണ്‍ ഹരിത ചെക്ക്പോസ്റ്റുകൾ പ്രവര്‍ത്തനം തുടങ്ങി
text_fieldsതൊടുപുഴ: വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയുടെ ഭാഗമായി ഏലപ്പാറ ഗ്രാമപഞ്ചാത്തില്‍ ഹരിത ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് തുടക്കമായി.
ഏലപ്പാറ, വാഗമണ്‍, പുള്ളിക്കാനം, കൊച്ചു കരുന്തരുവി, ഉപ്പുതറ റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ഗ്രാമപഞ്ചായത്ത് ഹരിത ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
പ്രദേശത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെയടക്കം ഉപയോഗം നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഹരിത ചെക്ക്പോസ്റ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. വാഹനങ്ങള്‍ പരിശോധിച്ച് കണ്ടെടുക്കുന്ന മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീസ് ഈടാക്കും.
ഇരുചക്ര, മുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും നാല് ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും നാല് ചക്രങ്ങള്‍ക്ക് മുകളില്‍ ഉള്ള വാഹനങ്ങള്‍ക്ക് 15 രൂപയും ഈടാക്കും.
പ്ലാസ്റ്റിക്കോ മറ്റ് അജൈവ വസ്തുക്കളോ കണ്ടെടുക്കാത്ത വാഹനങ്ങള്‍ക്ക് യൂസര്‍ ഫീസ് നല്‍കേണ്ടതില്ല. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിെൻറ മനോഹാരിതയും ജൈവീകതയും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് 'വഴികാട്ടാന്‍ വാഗമണ്‍' പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഏലപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ആര്. രാജേന്ദ്രന് നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് കണ്ണമ്മ രവീന്ദ്രന് അധ്യക്ഷതവഹിച്ചു. ഹരിതകേരളം ജില്ല മിഷന് ഇടുക്കി റിസോഴ്സ് പേഴ്സണ്‍ അരുണ്‍ പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.