വാഴത്തോപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത്
text_fieldsഇടുക്കി: സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി വാഴത്തോപ്പ്. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനച്ചടങ്ങും ലോക സാക്ഷരത ദിനാചരണവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ സാക്ഷരത നേടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ പശ്ചാത്തലത്തിലാണ് ഇ-മുറ്റം പോലുള്ള ഡിജിറ്റല്‍ സാക്ഷരത പദ്ധതികള്‍ പ്രസക്തമാകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന് സാക്ഷരതദിന സന്ദേശം നല്കി. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍, മറ്റു സമൂഹമാധ്യമങ്ങള്‍, യു.പി.ഐ പണം ഇടപാട് തുടങ്ങിയവ കൈകാര്യം ചെയ്യൽ എന്നിവയാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബിരുദ വിദ്യാർഥികള്‍, ആശാ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനം നല്കി. 15 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നത്. സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ആദ്യ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുന്നത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ്.
പഞ്ചായത്തില്‍ ഇ-മുറ്റം പദ്ധതി പ്രകാരം 1102 പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും നടത്തിയിരുന്നു. ഇതില്‍ 1097 പഠിതാക്കള്‍ വിജയിച്ചു. ഇവര്‍ക്ക് പരിശീലനം നല്കിയ ഇന്‍സ്ട്രക്ടര്‍മാരെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിജി ചാക്കോ മെമന്റോ നല്കി ആദരിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ടി.ഇ. നൗഷാദ്, വിന്‍സന്റ് വള്ളാടി, ഏലിയാമ്മ ജോയി, നിമ്മി ജയന്, ആലീസ് ജോസ്, ടിന്റു സുഭാഷ്, കുട്ടായി കറുപ്പന്, അജേഷ് കുമാര്‍, സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ പി.എം. അബ്ദുൽ കരീം, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ പി.കെ ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.