വീണയെഴുതി, അൽപം നീണ്ട കവിത... 1836 വരികളിൽ
text_fieldsനെടുങ്കണ്ടം: കരുണാപുരം ആമയാർ സ്വദേശിനി ഡോ. വീണ വൈഗയുടെ ലോകം എഴുത്തും വായനയുമാണ്. എഴുത്ത് എന്ന് പറഞ്ഞാൽ അൽപം നീണ്ട എഴുത്തുതന്നെ. ഇത്തരത്തിൽ എഴുതിയ ഒരു കവിത കൊണ്ടുവന്ന പുരസ്കാരനേട്ടങ്ങളുടെ നിറവിലാണ് ഇപ്പോൾ. നാലുമണിക്കൂറും 30 മിനിറ്റുംകൊണ്ട് വീണ എഴുതിയ കവിതയിൽ 1836 വരികളുണ്ട്. ഏറ്റവും ദൈർഘ്യമേറിയ കവിതയുടെ രചയിതാവായാണ് ഇപ്പോൾ ഈ യുവ എഴുത്തുകാരി അറിയപ്പെടുന്നത്.
എഴുത്തും വായനയും ചെറുപ്പം മുതൽ വീണയുടെ ജീവിതത്തിെൻറ ഭാഗമാണ്. സാമൂഹിക പ്രതികരണങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പ്രതിഫലിപ്പിക്കാനുള്ള മാധ്യമമാണ് വീണക്ക് എഴുത്ത്. പ്രകൃതിയും മനുഷ്യജീവിതവും ഒക്കെ ആ എഴുത്തിൽ പ്രമേയങ്ങളായി നിറയുന്നു. കവിതയെഴുത്തിൽ ഇൻറർനാഷനൽ ലീഡർഷിപ് കൗൺസിൽ വിമൻ അച്ചീവർ അവാർഡ് വീണ സ്വന്തമാക്കിയിട്ടുണ്ട്.
ഫിനിക്സ് പക്ഷിയെയും സൂര്യനെയും ആസ്പദമാക്കി എഴുതിയ കവിതയാണ് നീളം കൊണ്ട് വിസ്മയമായത്. 'ദ കോസ് ഓഫ് മൈൻഡ്' എന്ന പേരിൽ എഴുതിയ ലേഖനത്തിന് ലഭിച്ച ദേശീയ പുരസ്കാരം ശനിയാഴ്ച ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്ന വീണക്ക് ദേശീയതലത്തിലുള്ള രണ്ടെണ്ണമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊതുപ്രവർത്തകനായ മധുവാണ് ഭർത്താവ്. മക്കൾ: തൃതൻ ദേവ്, തൃതേശ്വർ ദേവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.