വന്യമൃഗങ്ങളെ ഭയന്ന് വിരിപാറ അംഗൻവാടി
text_fieldsഅടിമാലി: വന്യമൃഗങ്ങളെ പേടിച്ച് മാങ്കുളം പഞ്ചായത്തിലെ വിരിപാറ എസ്.സി കോളനിയിലെ എഴാംനമ്പര്‍ അന്‍ഗന്‍വാടിയിലെ കുട്ടികളും അധ്യാപകരും. അംഗന്‍വാടിക്ക് സമീപം കാട്ടാനയും കാട്ടുപന്നിയുമൊക്കെ നിത്യസന്ദര്‍ശകരാണ്. 10 കുട്ടികളും ജീവനക്കാരായി രണ്ടുപേരുമാണ് അംഗൻവാടിയിലുള്ളത്. വനത്തിന് സമാനമായ ചുറ്റുപാടില്‍ തകര്‍ച്ചയിലുള്ള വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്.
മാങ്കുളത്ത് മറ്റ് പ്രദേശങ്ങളില്‍ സ്മാര്‍ട്ട് അംഗന്‍വാടികളും ഭയരഹിതമായി കഴിയാന്‍ ബലവത്തുള്ള അന്‍ഗന്‍വാടികളുമുണ്ട്. കൃത്യമായ വാടക നല്‍കാത്തതിനാല്‍ കെട്ടിടം ഒഴിഞ്ഞുപോകാന്‍ ഉടമ ആവശ്യപ്പെട്ടിട്ടുമുണ്ട്. അംഗന്‍വാടിക്ക് ഒരുഭാഗം എസ്.സി കോളനിയാണ്. ബാക്കിവരുന്ന ഭൂമി സ്വകാര്യ വ്യക്തിയുടെയും.
വന്യമൃഗ ശല്ല്യം മൂലം പലരും കൃഷി ഉപേക്ഷിച്ചുപോയി. ഇതോടെ കാട്ടുപന്നികള്‍ ഈ ഭൂമി താവളമാക്കി. ഇതിന് പുറമെ കാട്ടാനകളുടെ ശല്യവും ഉണ്ടായതോടെ അംഗന്‍വാടി പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഇവിടെ സുരക്ഷിതമായ ഒരു കെട്ടിടവും ചുറ്റുമതിലും തീര്‍ത്ത് നല്‍കണമെന്ന് വാര്‍ഡ് അംഗവും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
ഭയരഹിതമായ സൗകര്യം ഒരുക്കിയാല്‍ കൂടുതല്‍ കുട്ടികള്‍ അംഗന്‍വാടിയിലെത്തുമെന്നും ഇവിടത്തുകാര്‍ പറഞ്ഞു. മൂന്നാര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ അന്‍ഗന്‍വാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.